തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ ഗൂഢാലോചന നടത്തിയതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടൂര്‍ പ്രകാശുമാണെന്ന് യൂത്ത് ഫ്രണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു പരാതി നല്‍കി.
കത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേയും പരാമര്‍ശമുണ്ട്. ഉമ്മന്‍ ചാണ്ടിക്ക് ഈ ഗൂഢോലോചനയില്‍ പങ്കുണ്ടോയെന്നു സംശയിക്കേണ്ടതുണ്ടെന്നു യൂത്ത് ഫ്രണ്ട് ആരോപിക്കുന്നു. ബാറുടമ ബിജു രമേശും ഗുഢാലോചനയില്‍ പങ്കാളിയായി. ബിജു രമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതു ദുരൂഹമാണ്. ബാര്‍ ആരോപണമാണു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു തിരിച്ചടിയായത്. ഇക്കാര്യത്തില്‍ അന്വേഷണം വേണം - യൂത്ത് ഫ്രണ്ട് ആവശ്യപ്പെടുന്നു.
