Asianet News MalayalamAsianet News Malayalam

അമിത അളവില്‍ വയാഗ്ര കഴിച്ച യുവാവിന്റെ കണ്ണിന്റെ ഘടന മാറി

 അമിത അളവില്‍ വയാഗ്ര കഴിച്ച മുപ്പത്തൊന്നുകാരന് വര്‍ണാന്ധത ബാധിച്ചതായി റിപ്പോര്‍ട്ട്. വയാഗ്ര ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സാ സഹായം തേടിയത്. വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കുന്ന ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റാണ് ഇയാള്‍ ഉപയോഗിച്ചത്. നിശ്ചയിച്ച അളവില്‍ തന്നെ ഉപയോഗിക്കുമ്പോള്‍ തന്നെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകാന്‍ സാധ്യതയുള്ള മരുന്നാണ് യുവാവ് അമിത അളവില്‍ പ്രയോഗിച്ചത്. 
 

youth get color vision as  he takes over dose Viagra
Author
New York, First Published Oct 4, 2018, 10:34 AM IST

ന്യൂയോര്‍ക്ക്:  അമിത അളവില്‍ വയാഗ്ര കഴിച്ച മുപ്പത്തൊന്നുകാരന് വര്‍ണാന്ധത ബാധിച്ചതായി റിപ്പോര്‍ട്ട്. വയാഗ്ര ഉപയോഗിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് യുവാവ് ചികിത്സാ സഹായം തേടിയത്. വയാഗ്ര എന്ന ബ്രാന്‍ഡ് പേരില്‍ വില്‍ക്കുന്ന ലിക്വിഡ് സില്‍ഡെനാഫില്‍ സിട്രേറ്റാണ് ഇയാള്‍ ഉപയോഗിച്ചത്. നിശ്ചയിച്ച അളവില്‍ തന്നെ ഉപയോഗിക്കുമ്പോള്‍ തന്നെ കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകാന്‍ സാധ്യതയുള്ള മരുന്നാണ് യുവാവ് അമിത അളവില്‍ പ്രയോഗിച്ചത്. 

അമ്പത് മില്ലിഗ്രാം കഴിക്കാന്‍ നിര്‍ദേശിച്ചിരുന്ന മരുന്ന് അതിലും കൂടതല്‍ അളവിലാണ് യുവാവ് ഉപയോഗിച്ചത്. ചുവപ്പ് കലര്‍ന്ന നിറത്തില്‍ വസ്തുക്കള്‍ കാണാന്‍ തുടങ്ങിയതോടെയാണ് യുവാവ് ആശുപത്രിയില്‍ എത്തിയത്. യുവാവ് കഴിച്ചിരുന്ന മരുന്ന് താല്‍ക്കാലികമായ കാഴ്ചയെ ബാധിക്കുന്ന ഒന്നാണെന്ന് വിദഗ്ധര്‍ വിശദമാക്കി. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും അവസ്ഥയില്‍ വ്യത്യാസം കാണാതായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇയാളുടെ റെറ്റിനയില്‍ ഗുരുതരമായ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍മാര്‍ വിശദമാക്കി. 

നിറങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന കോണ്‍ കോശങ്ങളെയാണ് മരുന്ന് ബാധിച്ചതെന്നാണ് വിലയിരുത്തല്‍. അമിതമായി വയാഗ്ര ഉള്ളിലെത്തുന്നത് വര്‍ണാന്ധതയ്ക്ക് കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. സാധാരണയായി മൃഗങ്ങളില്‍ കാണപ്പെടുന്ന റെറ്റിനിറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥയാണ് യുവാവിനുള്ളതെന്ന് വിദഗ്ധര്‍ വിശദമാക്കി. അമിതമായി കഴിച്ച വയാഗ്ര  യുവാവിന്റെ കണ്ണിന്റെ ഘടനയെ തന്നെ ബാധിച്ചെന്നാണ് കണ്ടെത്തല്‍. 

ഇത്തരം മരുന്നുകള്‍ ഓണ്‍ലൈന്‍  വിപണികളില്‍ സുലഭമാണെന്ന് ഗവേഷകന്‍മാര്‍ പറയുന്നു. ഡോക്ടര്‍മാരുടെ കൃത്യമായ നിര്‍ദേശം ഇല്ലാതെ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നത് ശരിയായ രീതിയല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

Follow Us:
Download App:
  • android
  • ios