Asianet News MalayalamAsianet News Malayalam

ന്യൂയര്‍ ആഘോഷത്തിനിടെ സംഘര്‍ഷം; ബാലരാമപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

youth  hacked to death in thiruvananthapuram
Author
First Published Jan 1, 2018, 9:04 AM IST

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ഒരാൾ വെട്ടേറ്റു മരിച്ചു. മറനല്ലൂർ സ്വദേശി അരുൺ ജിത്ത് എന്ന് വിളിക്കുന്ന ടിങ്കു ആണ് മരിച്ചത്. ന്യൂയർ ആഘോഷത്തിനിടയിൽ ഉണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാലരാമപുരം ശാന്തിപുരം കോളനിയിൽ വച്ചാണ് വെട്ടേറ്റത്. മരിച്ച  അരുൺ ജിത്ത് നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് വണ്ടനൂർ സ്വദേശി അനീഷിനും വെട്ടേറ്റു. ഇയാളെ ഗുരതരാവസ്ഥയിൽ  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

Follow Us:
Download App:
  • android
  • ios