ദളിത് സംഘടനകളുടെ സമരത്തിന് പിന്തുണ നല്‍കും: യുവജനതാദള്‍

First Published 7, Apr 2018, 9:03 AM IST
Youth janata dal will support dalits strike
Highlights
  • ദളിത് സംഘടനകളുടെ സമരത്തിന് പിന്തുണ നല്‍കും യുവജനതാദള്‍

തിരുവനന്തപുരം: എസ് സി എസ്ടി ആക്ടിൽ വെള്ളം ചേർക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകൾ നടത്തുന്ന സമരങ്ങൾക്ക് യുവജനതാദൾ പിന്തുണ നൽകും. 

തിങ്കളാഴ്ച കേരളത്തിൽ ദളിത് സംഘടനകൾ നടത്തുന്ന ഹർത്താലിന് യുവജനതാദൾ ധാർമിക പിന്തുണ നൽകും. വ്യാപാരികളും ബസുടമകളും ഹർത്താലിന് കടകൾ തുറക്കുമെന്നു ബസുകൾ ഓടിക്കുമെന്നും പറയുന്നത് അത് ആഹ്വാനം ചെയ്തത് ദളിത് സംഘടനകളായതുകൊണ്ടാണ്. ഇത് ഒരു തരം തൊട്ടുകൂടായ്മയാണെന്നും ദേശീയ പ്രസിഡന്‍റ് സലീം മടവൂർ പ്രസ്താവനയില്‍ ആരോപിച്ചു.

loader