നോയിഡ: വിവാഹ ദിനത്തില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് റെയില്‍ പാളം മുറിച്ചു കടന്ന യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച വൈകുന്നേരം വിവാഹിതനാകേണ്ട നരേഷ് പാല്‍ (30) എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പാളം മുറിച്ച് കടക്കവെ രാജ്യറാണി എക്‌സ്പ്രസ് ഇടിച്ചാണ് നരേഷ് മരിച്ചത്. 

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടു നടന്ന നരേഷ് മറ്റേ കൈ ഉപയോഗിച്ച് മറ്റൊരു ഫോണില്‍ മെസേജ് അയക്കുകയായിരുന്നു. ശ്രദ്ധ തെറ്റിയപ്പോള്‍ ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല. നോയിഡയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറാണ് നരേഷ്. 

ഹാജഹാന്‍പൂരിലെ ഉമാ ഗാങ്വറുമായാണ് നരേഷിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്‍റെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ രാവിലെ ഒന്‍പത് മണിയോടെയാണ് കുടുംബാംഗങ്ങള്‍ നരേഷിന്റെ മരണവിവരം അറിഞ്ഞത്.