കുപ്രസിദ്ധ ഗുണ്ടകളായ പുത്തന്‍പാലം രാജേഷന്റെയും ഡിനി ബാബുവിന്റെയും കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഡിനി ബാബുവിന്റെ സഹോദരന്‍ സുനില്‍ബാബുവിനെ പുത്തനപാലം രാജേഷന്റെ സംഘം കൊലപ്പെടുത്തിയിരുന്നു. ഇതിനു പ്രതികാരം തീര്‍ക്കാന്‍ ഡിനിബാബവും സംഘം നാളുകളായി പദ്ധഥി തയ്യാറാക്കുന്നുണ്ട്. രാജേഷിന്റെ സംഘത്തിലുള്ള ഒരാളുടെ വീട്ടില്‍ മാസങ്ങള്‍ക്കു മുമ്പ് ക്വട്ടേഷന്‍ സംഘം ആക്രണം നടത്തിയിരുന്നു. ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പുത്തന്‍പാലം രാജേഷ് നഗരത്തില്‍ ഒരു സ്ഥലത്തെത്തിയ വിവരത്തെ തുടര്‍ന്ന് എതിര്‍ ചേരിയില്‍പ്പെട്ടവര്‍ വകവരുത്താന്‍ പദ്ധതി തയ്യാറാക്കി. പക്ഷേ രാജേഷ് രക്ഷപ്പെട്ടു. ഇതിനുശേഷമാണ് ക്വട്ടേഷന്‍ സംഘം കണ്ണമ്മൂലയിലുള്ള വിഷ്ണുവിന്റെ വീട്ടിലെത്തുന്നത്.
ഡിനി ബാബലവിന്റെ സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണിന്റെ ബന്ധുവാണ് വിഷ്ണു. വീട്ടില്‍ കയറി സംഘം വിഷുവിനെ വലിച്ചിറക്കി വെട്ടി. വെട്ടേറ്റ് ഓടുന്നതിനിടെ റോഡ്ഡിലിട്ടിട്ട് വീണ്ടും ആറഗം സംഘം വിഷ്ണുവിനെ വീണ്ടും വെട്ടി. ഇതു തടയാന്‍ ശ്രമിച്ച് വിഷ്ണുവിന്റെ അമ്മക്കും ബന്ധുവായ ഒരു സ്‌ത്രീക്കും വെട്ടേറ്റു. പൊലീസെത്തി വിഷ്ണുവിനെ മെഡിക്കല്‍ കോളജ് ആപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്. ശംഖമുഖം അസി. കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം.
