മലപ്പുറം: തദ്ദേശ മന്ത്രി കെടി ജലിലിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി മുസ്ളീം യൂത്ത് ലീഗ്.കുടുംബ ശ്രീയിലെ വിവിധ തസ്തികകളിലേക്ക് നടത്തിയ നിയമനത്തില്‍ മന്ത്രി അഴിമതി കാട്ടിയെന്നാണ് ആരോപണം.നിയമനത്തില്‍ മന്ത്രി ഇടപെട്ടെന്ന് വ്യക്തമാക്കുന്ന കുടുംബശ്രീ മിഷന്‍ മുന്‍ ഡയറക്ടറുടേതെന്ന ശബ്ദരേഖയും യൂത്ത് ലീഗ് നേതാക്കള്‍ പുറത്ത് വിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുടുബശ്രീയില്‍ മുന്നൂറോളം തസ്തികയിലേക്ക് നടത്തിയ നിയമനങ്ങളിലാണ് അഴിമതി മന്ത്രി അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായുള്ള ആരോപണം.9000 പേരെ പങ്കെടുപ്പ് പരീക്ഷ നടത്തിയെങ്കിലും റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തിയെന്ന് യൂത്ത് ലീഗ് ആരോപിച്ചു.

ഇക്കാര്യം കുടുംമ്പശ്രീ മിഷന്‍ മുന്‍ ഡയരക്ടര്‍ ശരിവെച്ചെന്നും യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു. ഇവരുടേതെന്ന ശബ്ദരേഖയും വാര്‍ത്താ സമ്മേളനത്തില്‍ പുറത്തു വിട്ടു. അഴിമതി നടത്തിയ മന്ത്രി രാജിവെക്കണമെന്നാണ് യൂത്ത് ലീഗിന്‍റെ ആവശ്യം.