കൊല്ലം: മദ്യപാനത്തിനിടയിൽ ബന്ധുക്കൾ തമ്മിലുണ്ടായ തര്‍ക്കത്തിനെ തുടര്‍ന്ന് യുവാവിനെ കഴുത്തറുത്ത് കൊന്നും. കൊല്ലം പോരുവഴിയിലാണ് സംഭവം. ശ്യാംകുമാർ (29) എന്നയാളാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നടന്ന സംഭവം നടന്നത്. ചില സാമ്പത്തിക ഇടപാടുകളെച്ചൊല്ലി ശ്യാം കുമാറും ബന്ധുക്കളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നല്ലെ തര്‍ക്കവും കൈയ്യാങ്കളിയും നടന്നുവെന്നും രണ്ട് ബന്ധുക്കള്‍ ചേര്‍ക്ക് വീട്ടില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നുവെന്നുമാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്നലെ വൈകുന്നേരം തന്നെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന ശ്യാം ഇന്ന് രാത്രിയാണ് മരിച്ചത്. ബന്ധുക്കളെ ഇതുവരെ പിടികിട്ടിയിട്ടില്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്.
