എടവണ്ണയിലെ ഉരുള്‍പൊട്ടല്‍ ക്വാറിക്കെതിരെ യുവാക്കളുടെ ആത്മഹത്യാ ഭീഷണി 

മലപ്പുറം: എടവണ്ണയിൽ ഉരുൾപൊട്ടൽ ഉണ്ടായതിന് സമീപത്തെ കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് രണ്ട് യുവാക്കൾ ക്വാറിക്ക് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ക്വാറി പ്രവര്‍ത്തിപ്പിക്കരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

പടിഞ്ഞാറേ ചാത്തന്നൂർ സ്വദേശികളായ ഷിനോജ്, ഉദൈഫ് എന്നിവരാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. മലപ്പുറത്തെ ഏറ്റവും ഉയരമേറിയ പ്രദേശങ്ങളിലൊന്നാണ് പടിഞ്ഞാറേ ചാത്തന്നൂര്‍. ഇവിടെയാണ് കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടെങ്കിലും കളക്ടര്‍ നേരിട്ടെത്തി ശാശ്വത പരിഹാരം കാണണമെന്നാണ് പ്രതിഷേധകരുടെ ആവശ്യം.