പരിചയക്കാരായ രണ്ടുപേരാണ് പര്‍ദേസിയെ ആക്രമിച്ചത്. നാട്ടുകാരാണ് ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്

ആഗ്ര: ഗുഡ്ക പാക്കറ്റ് പങ്കുവയ്ക്കാന്‍ വിസമ്മതിച്ചതോടെ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി. 32കാരനായ പര്‍ദേസിയാണ് അക്രമത്തിനിരയായത്. 

ഗുഡ്ക വാങ്ങാന്‍ കടയില്‍ പോയ പര്‍ദേസിയോട് പരിചയക്കാരായ രാജുവും രാഹുലും വാങ്ങിച്ച ഗുഡ്ക പങ്കുവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പര്‍ദേസി ഇതിന് വിസമ്മതിച്ചതോടെ ഇരുവരും ഇയാളുമായി വാക്കേറ്റത്തിലെത്തി. തുടര്‍ന്നാണ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. 

തീ ആളുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് പര്‍ദേസിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അരയ്ക്ക് താഴെ ഇരുപത് ശതമാനത്തോളം പൊള്ളലേറ്റ പര്‍ദേസ് ചികിത്സയില്‍ തന്നെ തുടരുകയാണ്. 

ഇതിനിടെ അക്രമം നടത്തിയ രണ്ട് പേര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുത്ത്, ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടങ്ങിയിട്ടുണ്ട്.