മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരം ബന്ദിയോട് യുവാവിന് കുത്തേറ്റു. ഇച്ചിലങ്കോട്  സ്വദേശി മുഹമ്മദ് റഫീഖിനാണ് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘമാണ് കുത്തിയതെന്നാണ് യുവാവിന്‍റെ മൊഴി. കുത്തേറ്റ റഫീഖിനെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല.