വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവിന് വെട്ടേറ്റു. തിരൂർ മരക്കാർ തൊടി സ്വദേശി മനാഫിനാണ് വെട്ടേറ്റത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.