ട്രെയിൻ യാത്രയ്ക്കിടെയാണ് യുവാവിനെ നിപ്പ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
ഗോവ: നിപ്പ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് ഗോവയിൽ ചികിൽസയിലായിരുന്ന മലയാളിക്ക് വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥീരീകരിച്ചു. പുണെയിലെ വൈറോളജി ലാബിൽനിന്ന് പരിശോധനാഫലം ലഭിച്ചതായി ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു.
ഒരാഴ്ച മുൻപാണ് ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ മലയാളി യുവാവിനെ ഗോവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിപ്പ വൈറസ്ബാധ ലക്ഷണങ്ങൾ കണ്ടതിനെതുടർന്നായിരുന്നു ഇത്. കേരളത്തിൽ നിപ്പ വൈറസ് സ്ഥീരീകരിച്ചശേഷം, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഗോവ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
