കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കാമെന്നും യുവരാജ് ആവശ്യപ്പെടുന്നു
മഹാ പ്രളയത്തില്‍ നിന്നുള്ള കേരളത്തിന്‍റെ അതിജീവനത്തില്‍ പങ്കാളിയായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗും. മഹാ പ്രളയം കേരളത്തിലെ ഒരു പാട് പേരുടെ ജീവനെത്തിട്ടുണ്ട്. വലിയ സഹായം ചെയ്താല്‍ മാത്രമെ കേരളത്തെ രക്ഷിക്കാനാകു എന്നും യുവരാജ് ചൂണ്ടികാട്ടി.
കായിക രംഗത്തുള്ളവരും അല്ലാത്തവരും കേരളത്തെ സഹായിക്കാന്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവര്‍ക്കും ഒന്നിച്ചു നിന്ന് കേരളത്തെ സഹായിക്കാം. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കാമെന്നും ഫേസ്ബുക്ക് ലൈവിലൂടെ യുവരാജ് പറഞ്ഞു.
