തിരുവനന്തപുരം: ഓണഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണെന്നാരോപിച്ച് യുവമോര്‍ച്ച സമരത്തിലേക്ക്. സെപ്തംബര്‍ 5 മുതല്‍ 10 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പൂക്കളം ഒരുക്കി നിലവിളക്ക് കത്തിച്ച് സമരം ചെയ്യുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബു പറഞ്ഞു.ഓണത്തിന് മദ്യക്കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും യുവമോര്‍ച്ച വ്യക്തമാക്കി.