യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ശബരിമല വിഷയമുയർത്തിയാണ് പ്രതിഷേധം. 

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് യുവമോർച്ച സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. മൂന്ന് യുവമോർച്ച പ്രവർത്തകർക്ക് പരിക്കേറ്റു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല വിഷയം ഉന്നയിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ബിജെപി ജന.സെക്രട്ടറി എ എൻ രാധാകൃഷ്ണന്‍റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച നടത്തിയ മാർച്ചാണ് സംഘർഷത്തില്‍ കലാശിച്ചത്. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്. പരിക്കേറ്റ യുവമോർച്ച പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ബി ജെ പി- യുവമോർച്ച പ്രവർത്തകർ റോഡിൽ ഇരുന്ന് പ്രതിഷേധിക്കുകയാണ്.