മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയില്‍ തിരിച്ച് എത്തിച്ചേക്കുമെന്ന് സൂചന. 

മുംബൈ: മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയില്‍ തിരിച്ച് എത്തിച്ചേക്കുമെന്ന് സൂചന. ഇന്ന് രാത്രി നായിക്കിനെ മലേഷ്യയില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, സാക്കിര്‍ നായിക് ഇന്ത്യയില്‍ തിരിച്ചെത്തില്ലെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു.

2016ലാണ് സാക്കിര്‍ നായിക് ഇന്ത്യയില്‍ നിന്ന് മലേഷ്യയിലേക്ക് പോയത്. ബംഗ്ലാദേശില്‍ പിടിയിലായ ഒരു തീവ്രവാദി സക്കീര്‍ നായിക്കിന്റെ പ്രസംഗമാണ് തന്നെ തീവ്രവാദപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിച്ചതെന്ന് മൊഴി കൊടുക്കുന്നതോടെയാണ് ഇയാള്‍ സുരക്ഷാ ഏജന്‍സികളുടെ നോട്ടപ്പുള്ളിയാവുന്നത്. 

ഇന്ത്യയില്‍ നിന്നും ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ ചേരാന്‍ പോയ പല തീവ്രവാദികളുടേയും പ്രചോദനം സക്കീര്‍ നായിക് ആയിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇന്ത്യയില്‍ സക്കീര്‍ നായികിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ ഉമടസ്ഥതയിലുള്ള പീസ് ടിവി ബ്രിട്ടണും കാന്നഡയും അടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്.