പാറപ്പുറം: പൊതുനിരത്തിലെ സീബ്രാ ലൈന് മുസ്ലീം ലീഗുകാര്‍ പച്ച പെയ്ന്‍റ് അടിച്ചു. തയ്യാല വൈലത്തൂര്‍ റോഡിലെ പാപ്പുറത്താണ് സംഭവം. പ്രദേശത്തെ യൂത്ത് ലീഗ് സമ്മേളനത്തിന്‍റെ ഭാഗമായാണ് പച്ച പെയ്ന്റ് അടിച്ചത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പച്ച പെയ്ന്‍റ് മാറ്റി വെള്ളയടിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ചൊവ്വാഴ്ച രാത്രിയാണ് സീബ്രാ ലൈനില്‍ പച്ച അടിച്ചത്. രാവിലെയാണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. നാട്ടുകാരും മറ്റ് പാര്‍ട്ടിക്കാരും പ്രതിഷേധിച്ചതോടെ പച്ച പെയ്ന്‍റ് മാറ്റി വെള്ളയടിച്ചു. പത്രങ്ങളുടെ മലപ്പുറം പ്രാദേശിക പേജില്‍ വന്ന വാര്‍ത്ത സേഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസമാണ് പ്രചരിച്ചത്.