ഹരാരെ: പട്ടാള അട്ടിമറി നടന്ന സിംബാംബ്‍വേയില്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബേ വീട്ടുതടങ്കലില്‍ തുടരുന്നു. മുഗാബേയുമായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ ഫോമില്‍ സംസാരിച്ചു. പ്രസിഡന്‍റ് സുരക്ഷിതനാണെന്ന് സുമയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കി. പട്ടാള അട്ടിമറിയല്ല എന്ന സൈന്യത്തിന്‍റെ വാദം തള്ളിയ ആഫ്രിക്കൻ യൂണിയൻ രാജ്യത്ത് ജനാധിത്യ വ്യവസ്ഥിതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. 

റോബര്‍ട്ട് മുഗാബേയുടെ ചുറ്റുമുള്ള കുറ്റവാളികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് അധികാരം പിടിച്ചെടുത്തതെന്നാണ് സൈന്യത്തിന്‍റെ നിലപാട്. മുഗാബേയും അദ്ദേഹത്തിന്‍റെ കുടുംബവും സുരക്ഷിതരാണെന്നും സൈനിക വക്താവ് ആവര്‍ത്തിച്ചു.