Asianet News MalayalamAsianet News Malayalam

ഓണത്തിന് താരമാകുവാന്‍ റെഡ്മീ കെ 20 പ്രോ

ഗെയിമിംഗ് പ്രേമികളെ തൃപ്തിപ്പെടുത്താൻ ബഹുമുഖ ശേഷിയുള്ള ഗെയിം ടർബോ രണ്ടാം തലമുറ സവിശേഷതയിലാണ് റെഡ്മീ കെ20 എത്തുന്നത്. നൈറ്റ് വിഷൻ സംവിധാനം ഈ ഫോണിൽ ഉണ്ട്. ഫോൺ ചൂടാകുന്നത് പ്രതിരോധിക്കാൻ 8 അടുക്കുള്ള ഗ്രാഫേറ്റ് കൂളിംഗ് സിസ്റ്റം കെ 20യിലുണ്ട്. 

Redmi K20 series goes on open sale in India
Author
Kochi, First Published Aug 7, 2019, 9:56 PM IST

കൊച്ചി: ഈ ഓണത്തിന് ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഫ്ലാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് ഷവോമിയുടെ കെ20 സീരിസ് ഫോണുകള്‍. ഈ ഓണക്കാലത്ത് കേരളത്തിലെ റീട്ടെയില്‍ വിപണിയിലും ഈ ഫോണ്‍ എത്തും. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോൺ എന്നാണ് "ആൽഫ ഫ്ലാഗ്ഷിപ്പ്" എന്ന് ഷവോമി ഓമനപേരിട്ട് വിളിക്കുന്ന റെഡ്മീ കെ20 പ്രോയ്ക്ക് നൽകുന്ന വിശേഷണം. കെ എന്നത് ഫ്ലാഗ്ഷിപ്പ് മോഡലുകളിലെ കിംഗ് എന്നോ, ഫ്ലാഗ്ഷിപ്പ് കില്ലർ എന്നോ സൂചിപ്പിക്കുന്നുവെന്ന് ഷവോമി പറയുന്നു.

ഫോണിന്‍റെ പ്രത്യേകതകളിലേക്ക് വന്നാൽ വേഗതയേറിയ ചിപ്പ്, ഗെയിമിംഗ് ഡിസ്പ്ലേ അനുഭവം, ഡിസൈൻ എന്നീ ഫ്ലാഗ്ഷിപ്പ് ഗുണങ്ങളെ കണക്കിലെടുത്താണ് കെ20 ഫോണിന്റെ നിർമ്മാണം എന്ന് പറയാം. ചിപ്പ് സെറ്റിന്‍റെ കാര്യത്തിലേക്ക് വന്നാൽ ക്യൂവൽകോം സ്നാപ്ഡ്രാഗൺ 855 ആണ് കെ20 പ്രോയുടെ ശേഷി നിർണ്ണയിക്കുന്നത്. വൺപ്ലസ് പോലുള്ള ഫോണുകളിൽ ഉപയോഗിക്കുന്ന ഈ ക്വാഡ്കോർ പ്രോസസ്സർ ഫോണിന്റെ പ്രവർത്തന വേഗത 40 ശതമാനം വർദ്ധിപ്പിക്കും. 30 ശതമാനത്തോളം ഊർജ ക്ഷമതയും നൽകുന്നു. അഡ്രിനോ 640 ജിപിയു. ഇത് പുതിയ ഗ്രാഫിക്ക് അനുഭവം സമ്മാനിക്കുന്നതിനൊപ്പം 30 ശതമാനം ഊർജക്ഷമത കാണിക്കുമെന്നാണ് ഷവോമി അവകാശവാദം.

ഗെയിമിംഗ് പ്രേമികളെ തൃപ്തിപ്പെടുത്താൻ ബഹുമുഖ ശേഷിയുള്ള ഗെയിം ടർബോ രണ്ടാം തലമുറ സവിശേഷതയിലാണ് റെഡ്മീ കെ20 എത്തുന്നത്. നൈറ്റ് വിഷൻ സംവിധാനം ഈ ഫോണിൽ ഉണ്ട്. ഫോൺ ചൂടാകുന്നത് പ്രതിരോധിക്കാൻ 8 അടുക്കുള്ള ഗ്രാഫേറ്റ് കൂളിംഗ് സിസ്റ്റം കെ 20യിലുണ്ട്. ഐഫോണിൽ പോലും ഈ സംവിധാനം ഒറ്റ ലെയറായാണ്. 650 മടങ്ങ് കൂടിയ കൂളിംഗ് ഫോണിന് ഈ സംവിധാനം വാഗ്ദാനം ചെയ്യുന്നു.

ഫോണിന്‍റെ ഡിസൈനിലേക്ക് വന്നാൽ ഓറ ഡിസൈൻ എന്നാണ് ഫോണിന്‍റെ ഡിസൈനെ ഷവോമി വിശേഷിപ്പിക്കുന്നത്. 3 ഡി കർവ്ഡ് ഗ്ലാസ് ബാക്ക്, ഇന്റസ്ട്രീയൻ ഗ്രേഡ് അലുമിനിയത്തിലുള്ള നിർമ്മാണം എന്നിവ പ്രത്യേകതയാണ്. ഹൈ ബിൽഡ് ക്വാളിറ്റിയിലും ഫോണിന്റെ ഭാരം 191 ഗ്രാം മാത്രമായി ചുരുക്കാനും ഷവോമിക്ക് കഴിഞ്ഞിട്ടുണ്ട്. 
ഗ്ലെഷർ ബ്ലൂ, ഫയർ ഫ്ലെം റെഡ്, കാർബൺ ബ്ലാക്ക് നിറങ്ങളിൽ ഫോൺ ലഭിക്കും. ഫോണിന്‍റെ സ്ക്രീനിലേക്ക് വന്നാൽ ആദ്യമായി ഒഎൽഇഡി ഡിസ്പ്ളേ അവതരിപ്പിക്കുന്ന റെഡ്മീ ഫോൺ ആണ് കെ 20. 6.39 ഇഞ്ച് 91.9 അനുപാതം ഫുൾ എച്ച്ഡി ഫുൾഡിസ്പ്ലേയാണ് കെ 20ക്ക് ഉള്ളത്. തീയറ്റർ ഗ്രേഡ് കാഴ്ച അനുപാതം വീഡിയോ കാഴ്ചയിൽ ഈ സ്ക്രീൻ നൽകും. HDR സപ്പോർട്ട് സ്ക്രീൻ,  ഓൾവെയ്സ് ഓൺ ഡിസ്പ്ളേയാണ്. ഡാർക്ക് മോഡ്, റീഡിങ്ങ് മോഡ് എന്നീ പ്രത്യേകതകളും ഉണ്ട്.  ഏഴാം തലമുറ ഇൻഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസർ കെ20ക്കുണ്ട്. 

ക്യാമറയിലേക്ക് വന്നാൽ മുന്നിലെ സെൽഫി ക്യാമറ പോപ്പ് അപ്പ് മോഡിലാണ്, പോപ്പ് അപ് ചെയ്യാൻ ഈ ക്യാമറ എടുക്കുന്ന സമയം 0.8 സെക്കന്റ് എന്നാണ് ഷവോമി പറയുന്നത്. ക്യാമറയുടെ രണ്ട് വശത്തും എൽഇഡി എഡ്ജ് ലൈറ്റനിംഗ് സിസ്റ്റം ഉണ്ട്. വീഴ്ചയിൽ അപകടം പറ്റുന്നത് തടയുന്നതിന് ഈ ക്യാമറയ്ക്ക് പ്രത്യേക സംരക്ഷണമുണ്ട്. ദിവസം നൂറ് സെൽഫി എടുത്താലും 8 വർഷം ക്യാമറയ്ക്ക് ഷവോമി നൽകുന്ന ജീവിത കാലയളവ്. 20എംപിയാണ് മുന്നിലെ ക്യാമറയുടെ ശേഷി. പനോരമ സെൽഫി എന്ന പ്രത്യേകതയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫേസ് അൺലോക്കിനും കെ20 ഉപയോഗപ്പെടുത്തുന്നത് പോപ്പ് അപ് ക്യാമറയാണ്.

 പിന്നിൽ എഐ ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഉള്ളത്. 48എംപിയാണ് പ്രൈമറി ക്യാമറ. സോണി ഐഎംഎക്സ് 586 സെൻസറാണ് ഇതിലുള്ളത്. ഇതിന്റെ അപ്പാച്ചർ എഫ് 1.75 ആണ്.13എംപി അൾട്ര വൈഡ് അംഗിൾ ലെൻസാണ് അടുത്തത്. മൂന്നാമതായി വരുന്ന 8എംപി ടെലിഫോട്ടോ ലൈൻസിന് 2എക്സ് ഒപിറ്റിക്കൽ സൂം ഉണ്ട്. നൈറ്റ് മോഡ്. ലേസർ ഓട്ടോഫോക്കസ്. എഐ സ്കൈസ്കാപിംഗ്. 690എഫ്പിഎസ് സ്ലോമോഷൻ ചിത്രീകരണം 4കെ യുഎച്ച്ഡിയിൽ മൂന്ന് ക്യാമറയിലും ഇത് സാധിക്കും. ഗൂഗിൾ ലെൻസ് ഇൻബിൽട്ടായി ലഭിക്കും. എന്നീ പ്രത്യേകതകളും ക്യാമറയ്ക്ക് ഉണ്ട്.

4000എംഎഎച്ച് ബാറ്ററിയാണ് കെ20ക്ക് ഉള്ളത്. രണ്ട് ദിവസം വരെ ചാർജ് നിൽക്കും. 15 മിനുട്ട് ചാർജ് ചെയ്താൽ തന്നെ 10 മണിക്കൂർ ടോക് ടൈം ലഭിക്കും. അരമണിക്കൂറിൽ 53 ശതമാനം ചാർജ് ലഭിക്കും. 35 എംഎം, സി ടൈപ്പ് രണ്ട് ഓഡിയോ പോർട്ടുകൾ ലഭിക്കും. പി2ഐ ലിക്വിഡ് പ്രോട്ടക്ഷൻ സംവിധാനവും കെ20 പ്രോയിൽ ഉണ്ട്. കെ20യിൽ എത്തുമ്പോൾ ചിപ്പ് സെറ്റിൽ മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത് സ്നാപ്ഡ്രാഗൺ 730 പ്രോസസ്സർ ആയിരിക്കും ഇതിൽ ഉണ്ടാകുക. 

വിലയിലേക്ക് വന്നാൽ കെ20 പ്രോയ്ക്ക് 6ജിബി 128ജിബി പതിപ്പിന് 27,999 രൂപയാണ് വില.  8ജിബി 256 ജിബി പതിപ്പിന് 30,999 രൂപയാണ് വില. കെ20 6ജിബി + 128 ജിബി പതിപ്പിന് 23,999 രൂപയാണ് വില, 6ജിബി+64 ജിബി പതിപ്പിന് 21,999 രൂപയാണ് വില. അതേ സമയം പ്രത്യേകമായി ഇറക്കുന്ന ലിമിറ്റഡ് എഡിഷന് 4,80000 രൂപയാണ് വില. ഇത് ഓണ്‍ലൈനില്‍ ലഭിക്കുന്ന വിലയാണ് റീട്ടെയിലില്‍ ഈ വിലയില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കാം.

Follow Us:
Download App:
  • android
  • ios