Asianet News MalayalamAsianet News Malayalam

പുതിയ പാനസോണിക്ക് റഫ്രിജറേറ്ററുകൾ വാങ്ങൂ; ഓണം മികച്ചതാക്കി മാറ്റാം..

മികച്ച സാങ്കേതികവിദ്യയിൽ ഗുണനിലവാരത്തിലൂന്നിയുള്ള റഫ്രിജറേറ്ററുമായി എത്തിയിരിക്കുകയാണ് ഈ ഓണനാളിൽ പാനസോണിക്ക് 

Panasonic onam offer
Author
Kochi, First Published Aug 18, 2020, 6:47 PM IST

നമ്മുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്ന ഗൃഹോപകരണമാണ് റഫ്രിജറേറ്റർ. ഭക്ഷണ സാധനങ്ങൾ കേടാകാതെ സൂക്ഷിക്കാനും, വെള്ളം തണുപ്പിക്കാനുമെല്ലാം റഫ്രിജറേറ്റർ ആവശ്യമാണ്. മികച്ച സാങ്കേതികവിദ്യയിൽ ഗുണനിലവാരത്തിലൂന്നിയുള്ള റഫ്രിജറേറ്ററുമായി എത്തിയിരിക്കുകയാണ് ഈ ഓണനാളിൽ പാനസോണിക്ക്. പാനസോണിക്കിന്റെ പുതിയ ശ്രേണിയിലുള്ള റഫ്രിജറേറ്ററുകൾ ഭക്ഷണം നന്നായി സംഭരിക്കാനും, ആരോഗ്യകരവുമായി അവ നിലനിർത്താനും കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ‌അത്യാധുനികമായ സാങ്കേതിക വിദ്യകളാൽ നിർമിച്ചിരിക്കുന്ന റഫ്രിജറേറ്ററുകൾ ഇക്കോണവി സെൻസറുകളാലാണ് പ്രവർത്തിക്കുന്നത്. പാനസോണിക്ക് റഫ്രിജറേറ്ററിന്റെ പ്രധാന പ്രത്യേകതകൾ ഇവയാണ്. 

Door Sensor: നമ്മുടെ ഉപയോഗത്തിനനുസരിച്ച് എത്ര തവണ റഫ്രിജറേറ്റർ വാതിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നുവെന്ന് കണ്ടെത്തുവാൻ സഹായിക്കുന്നു.

Internal Temperature Sensor: : ഒപ്റ്റിമൽ കൂളിംഗിന് ആവശ്യമായ പവർ നിർണ്ണയിക്കാൻ  റഫ്രിജറേറ്ററിനുള്ളിലെ താപനില കണ്ടെത്തുന്നു.

Ambient Temperature Sensor: ദിവസത്തിലെ ഏത് സമയത്തും ഒപ്റ്റിമൽ കൂളിംഗ് പവർ നിർണ്ണയിക്കാൻ ചുറ്റുമുള്ള താപനില കണ്ടെത്തുന്നു.

Ambient Light Sensor: ലൈറ്റുകൾ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ, ഫ്രിഡ്ജ് ഉപയോഗിക്കുന്നില്ലെന്ന് സെൻസർ നിർണ്ണയിക്കുന്നു.

എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള സെൻസറുകൾ ഈ റഫ്രിജറേറ്ററുകളിലെന്ന് സ്വഭാവികമായും തോന്നാം, പ്രധാനമായും ഇക്കോണവി സെൻസറുകൾ ഉള്ളതിനാൽ അമിതമായി ഊർജം പാഴായി പോവുന്നത് തടയുവാനും ഊർജ സംരക്ഷണം ഉറപ്പാക്കാനും സാധിക്കും. ഊർജ ഉപഭോഗം ഏകദേശം 10% കുറയ്ക്കുകാൻ സാധിക്കുന്നതു വഴി അമിതമാവുന്ന വൈദ്യുതി ബില്ലും നമ്മുക്ക് ലാഭിക്കാൻ സാധിക്കും. ഇന്റലിജന്റ് സെൻസറുകൾക്കൊപ്പം പാനാസോണിക് റഫ്രിജറേറ്ററുകൾ  ഭക്ഷണത്തിന്റെ ശുചിത്വവും നിലനിർത്തുന്നു. എഗ് ക്ലീൻ സാങ്കേതികവിദ്യയും അതിന്റെ സുപ്പീരിയർ ആൻറി ബാക്ടീരിയൽ ആക്ഷനും 99.9% ബാക്ടീരിയകളെ നിർജ്ജീവമാക്കുകയും പഴങ്ങളിലും പച്ചക്കറികളിലുമുള്ള പോഷകങ്ങൾ നിലനിർത്തുകയും ചെയ്യുന്നു. പ്രൈം ഫ്രെഷ് ടെക്നോളജി ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ പുതുമയും പോഷക ഗുണവും സംരക്ഷിക്കുന്നു.

പാനസോണിക് റഫ്രിജറേറ്ററുകളുടെ  മറ്റൊരു സവിശേഷത അവർ നൽകുന്ന സംഭരണ ​​ശേഷിയാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും സംഭരിക്കാനും തക്കാളിയടക്കമുള്ള ഇനങ്ങൾ വേർതിരിച്ച് വെക്കുവാനും പാനസോണിക് റഫ്രിജറേറ്ററിൽ കഴിയും. വൃത്തിയുള്ളതും ചിട്ടയുമായ സംഭരണവും സാധനങ്ങൾ വയ്ക്കുവാനായി അലമാരകളുടെ ഉയരം ക്രമീകരിക്കാനും ഇതിൽ കഴിയും, വിശാലവും മികച്ചതുമായ ഡോറുകളും മികച്ച ഡിസൈനും മറ്റ്  റഫ്രിജറേറ്ററുകളിൽ നിന്ന് പാനസോണിക്കിനെ വേറിട്ട് നിർത്തുന്നു. ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായുള്ള രൂപകൽപ്പനയും വൃത്താകൃതിയിലുള്ള കോണുകളും പരന്ന ഉപരിതലവും മികച്ച ഹാൻഡിൽ സൗകര്യവും പാനസോണിക് റഫ്രിജറേറ്ററുകളെ വേറിട്ട് നിർത്തുന്നു. 

പാനസോണിക്കിന്റെപുതിയ ശ്രേണിയിലുള്ള AI റഫ്രിജറേറ്ററുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമാണ്. ഈ ഓണനാളിൽ നിങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി പാനസോണിക് റഫ്രിജറേറ്റർ ഉപയോഗിക്കാം, എല്ലാ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും പാനസോണിക് റഫ്രിജറേറ്റർ ലഭ്യമാണ്. ആമസോണിലൂടെയും വാങ്ങുവാൻ സാധിക്കും. നിങ്ങളുടെ സംശയങ്ങൾക്ക് ഏത് നിമിഷവും സോഷ്യൽ മീഡിയയിലൂടെ  പാനസോണിക്ക് ടീമിനെ ബന്ധപ്പെടാവുന്നതാണ്. 

ആമസോൺ ലിങ്ക്:https://amzn.to/2DROvsu

Follow Us:
Download App:
  • android
  • ios