Asianet News MalayalamAsianet News Malayalam

ഇനി നാളെയെന്നൊരു ഓപ്ഷനില്ല. ഇന്ന്, കാലം മാപ്പുപറഞ്ഞേ മതിയാവൂ

ഇതിനെക്കുറിച്ച് അധികം ബോധം വരുന്നതിനൊക്കെ മുന്‍പേ ഞാന്‍ 'മാറിക്കിടക്കില്ല' എന്ന് പ്രഖ്യാപിച്ചിരുന്നു. പിരീഡ്സിനൊപ്പം വരുന്ന കഠിനമായ നടുവേദന! രാത്രിയില്‍ വെറും നിലത്ത് തുണിയോ, പായോ വിരിച്ചുള്ള കിടത്തം, അതിരാവിലെ തണുത്ത വെള്ളത്തിലെ  കുളി... 

menstruation and women memories
Author
Thiruvananthapuram, First Published Oct 7, 2018, 1:14 PM IST

ഇതിനെക്കുറിച്ച് അധികം ബോധം വരുന്നതിനൊക്കെ മുന്‍പേ ഞാന്‍ 'മാറിക്കിടക്കില്ല' എന്ന് പ്രഖ്യാപിച്ചിരുന്നു. പിരീഡ്സിനൊപ്പം വരുന്ന കഠിനമായ നടുവേദന! രാത്രിയില്‍ വെറും നിലത്ത് തുണിയോ, പായോ വിരിച്ചുള്ള കിടത്തം, അതിരാവിലെ തണുത്ത വെള്ളത്തിലെ  കുളി... അതിനി പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. പിന്നീടിന്നോളം നിലത്ത് കിടന്നിട്ടില്ല, മാറിയിരുന്നിട്ടില്ല, പാത്രം കഴുകി കമിഴ്ത്തിവെച്ചിട്ടില്ല, ഒരുമിച്ച് കഴിക്കും, ഒരുമിച്ച് പാത്രം കഴുകിവെക്കും. കരഞ്ഞും ദേഷ്യപ്പെട്ടും പറഞ്ഞുകൊടുത്തും 'പുറത്താ'ക്കിയതിനെയെല്ലൊം ചോക്ലേറ്റുംകൊടുത്ത് അകത്തേക്കിരുത്തി. 

menstruation and women memories
 വീടിന്‍റെ വരാന്തയില്‍ ഒരു പുല്‍പായും, കമിഴ്ത്തിവെച്ച ഒരു പ്ലേറ്റും, ഗ്ലാസ്സുമായി ഇരിക്കുന്ന വേദഅക്കയാണ് എന്‍റെ ആദ്യത്തെ 'തൊട്ടൂടാത്ത' ഓര്‍മ. ഞാനന്ന് നാലിലോ അഞ്ചിലോ ആണ്. അതെന്തിനാണ് അങ്ങനെയിരിക്കുന്നതെന്ന് അറിയില്ലെങ്കിലും 'തൊട്ടൂട' എന്ന ഒറ്റ വാക്ക് കൊണ്ട് പിന്നീട് എല്ലാ ആര്‍ത്തവദിനങ്ങളും അടയാളപ്പെട്ടു. കലാഭവന്‍മണിയുടെ 'പൊട്ടണ് പൊട്ടണ് എന്‍മനം' എന്ന പാട്ടിലെ 'കാലത്തൊരുകുളി ഉച്ചക്കൊരുകുളി വൈകിട്ട് നാത്തൂന് മാസക്കുളി' എന്ന വരിയിലൂടെ 'മാസക്കുളി' എന്ന വാക്ക് കിട്ടി. 'തൊട്ടൂട','പുറത്ത്', 'ഔട്ട്' തുടങ്ങിയ വാക്കുകളാണ് കൂടുതലും പറഞ്ഞുകേള്‍ക്കാറ്. എല്ലായിടങ്ങളില്‍നിന്നും മാറ്റിനിര്‍ത്തുന്ന വാക്കുകള്‍... 'പിരീഡ്സ്' എന്ന് കേട്ടും പറഞ്ഞും ശീലിച്ചതുതന്നെ കുറേനാളുകള്‍ക്ക് ശേഷമാണ്. 

'ഇതൊക്കെ എന്തിനാണ്?' എന്ന് ചോദിച്ചാല്‍, 'ആ അതങ്ങനാണ്' എന്നുപറഞ്ഞൊഴിയും

അരുതുകളുടെ കാലമാണത്. കുളിക്കാതെ തൊടരുത്, വിളക്ക് വെക്കുന്ന ഭാഗത്തേക്കേ പോവരുത്, പ്രാര്‍ത്ഥിക്കരുത്, കറിവേപിലേം തുളസീം തൊടരുത്, നല്ല വസ്ത്രങ്ങളില്‍ തൊടരുത്, ബെഡില്‍  കിടക്കരുത്... താവഴിക്കാണ് ഇവയുടെ വരവ്. എന്നോട് അമ്മ, അമ്മയോട് അമ്മയുടെ അമ്മ. മെനോപോസ് ആവുന്നിടംവരെ ഈ കാര്യങ്ങളെല്ലാം എന്‍റെയമ്മ പാലിച്ചിട്ടുണ്ട്. 'ഇതൊക്കെ എന്തിനാണ്?' എന്ന് ചോദിച്ചാല്‍, 'ആ അതങ്ങനാണ്' എന്നുപറഞ്ഞൊഴിയും. അവര്‍ക്കാര്‍ക്കും  അറിയില്ല ഇതെന്തിനാണെന്നോ ആരുണ്ടാക്കിയെന്നോ.

ഈ അരുതുകളുടെ തെറ്റെന്താണെന്ന് പറഞ്ഞുമനസിലാക്കിയാലും ഉറച്ചുപോയ ശീലങ്ങളെ മാറ്റുന്നത് വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജീവിക്കുന്നവരെ പ്രത്യേകിച്ചും.  എനിക്കും മാറ്റം അത്രയെളുപ്പമായിരുന്നില്ല. ഒരേസമയം അകത്തും പുറത്തും നടക്കുന്ന പോരാട്ടമാണത്. അരുതെന്നുപറയുന്നവരോട് എതിരിടണം അതേസമയംതന്നെ കുറേവര്‍ഷങ്ങളായി മനസില്‍ ഉറച്ചുപോയ പേടികളെയും ആശങ്കകളെയും എതിരിടണം.

ഇതിനെക്കുറിച്ച് അധികം ബോധം വരുന്നതിനൊക്കെ മുന്‍പേ ഞാന്‍ 'മാറിക്കിടക്കില്ല' എന്ന് പ്രഖ്യാപിച്ചിരുന്നു. പിരീഡ്സിനൊപ്പം വരുന്ന കഠിനമായ നടുവേദന! രാത്രിയില്‍ വെറും നിലത്ത് തുണിയോ, പായോ വിരിച്ചുള്ള കിടത്തം, അതിരാവിലെ തണുത്ത വെള്ളത്തിലെ  കുളി... അതിനി പറ്റില്ലെന്ന് തീര്‍ത്തുപറഞ്ഞു. പിന്നീടിന്നോളം നിലത്ത് കിടന്നിട്ടില്ല, മാറിയിരുന്നിട്ടില്ല, പാത്രം കഴുകി കമിഴ്ത്തിവെച്ചിട്ടില്ല, ഒരുമിച്ച് കഴിക്കും, ഒരുമിച്ച് പാത്രം കഴുകിവെക്കും. കരഞ്ഞും ദേഷ്യപ്പെട്ടും പറഞ്ഞുകൊടുത്തും 'പുറത്താ'ക്കിയതിനെയെല്ലൊം ചോക്ലേറ്റുംകൊടുത്ത് അകത്തേക്കിരുത്തി. 

നിങ്ങള്‍ ആരെന്തുപറഞ്ഞാലും മുന്‍പും, ഇപ്പോഴും ഒരൊറ്റ മറുപടിയേയുള്ളൂ

ഇനി നാളെയെന്നൊരു ഓപ്ഷനില്ല. ഇന്ന്, കാലം മാപ്പുപറഞ്ഞേമതിയാവൂ, നന്നായി വെള്ളവും ഭക്ഷണവും കഴിച്ച്, വിശ്രമിച്ചും, ഏറ്റവും വൃത്തിയോടെ സന്തോഷത്തോടെ കഴിയേണ്ട ഞങ്ങളുടെ ആര്‍ത്തവകാലത്തെ ദുരിതകാലമാക്കിയതിന്, ഞങ്ങളെ പടിക്കുപുറത്തിരുത്തിയതിന്, ഞങ്ങള്‍ അശുദ്ധിയാണെന്ന് പറഞ്ഞുപഠിപ്പിച്ചതിന്, സമാധാനമായി ഇരിക്കാനോ ഇരുന്നെണീക്കാനോ പറ്റാതെയാക്കിയതിന്...

പക്ഷെ, നിങ്ങള്‍ ആരെന്തുപറഞ്ഞാലും മുന്‍പും, ഇപ്പോഴും ഒരൊറ്റ മറുപടിയേയുള്ളൂ, 'ആര്‍ത്തവമാണ്, അതിനിപ്പോ എന്താ? ഞങ്ങളുടെ ആര്‍ത്തവം, ഞങ്ങള്‍ക്ക് പോകാവുന്നിടത്തൊക്കെ ഞങ്ങള്‍ പോകും...'

Follow Us:
Download App:
  • android
  • ios