ഒൻപത് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടി കേരളം മീറ്റിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

ഗുവാഹത്തി: ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിൽ കേരളത്തിന്റെ ആൻസി സോജന് ഇരട്ടസ്വർണം. 20 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ 200 മീറ്ററിൽ ഒന്നാമതെത്തിയാണ് ആൻസി രണ്ടാം സ്വർണം നേടിയത്. 

24.51 സെക്കൻഡിൽ 200 മീറ്റർ പൂർത്തിയാക്കിയാണ് ആൻസിയുടെ സ്വർണനേട്ടം. ആൻസി നേരത്തേ ലോംഗ്ജംപിലും സ്വർണം നേടിയിരുന്നു. 

400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജെ.വിഷ്‌ണുപ്രിയയും സ്വര്‍ണം സ്വന്തമാക്കി. 18 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കെ.ലക്ഷ്മിപ്രിയ വെള്ളിയും ആണ്‍കുട്ടികളുടെ ഹൈജംപില്‍ ബി.ഭരത്‌രാജും 1500 മീറ്ററില്‍ ജെ.റിജോയും വെള്ളി നേടി. 

ഒൻപത് സ്വര്‍ണവും ഏഴ് വെള്ളിയും രണ്ട് വെങ്കലവും നേടി കേരളം മീറ്റിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 21 സ്വര്‍ണവും 20 വെള്ളിയും 14 വെങ്കലവുമായി ഹരിയാനയ്ക്കാണ് ഒന്നാം സ്ഥാനം. തമിഴ്നാടും ഉത്തർ പ്രദേശുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ദേശീയ ജൂനിയര്‍ അത്‍ലറ്റിക് മീറ്റ്: കേരളത്തിന് രണ്ട് സ്വർണം കൂടി