രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള നീരജ് ചോപ്രയ്ക്ക് ശേഷം ലോക അണ്ടർ-20 അത്‌ലറ്റിക്സിൽ ജാവലിൻ ത്രോയിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ആശിഷ് സ്വന്തമാക്കി.

യൂജീൻ (യു.എസ്.എ): ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് തിളക്കമാർന്ന നേട്ടം. പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ പത്തൊൻപതുകാരൻ ആശിഷ് യാദവ് വെള്ളി മെഡൽ നേടി. ചാമ്പ്യൻഷിപ്പിന്‍റെ മൂന്നാം ദിനത്തിൽ ഫൈനൽ പോരാട്ടത്തിലെ മൂന്നാം ശ്രമത്തിൽ 74.09 മീറ്റർ ദൂരം കണ്ടെത്തിയാണ് ആശിഷ് ഇന്ത്യയ്ക്കായി ആദ്യ മെഡൽ സമ്മാനിച്ചത്.

രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള നീരജ് ചോപ്രയ്ക്ക് ശേഷം ലോക അണ്ടർ-20 അത്‌ലറ്റിക്സിൽ ജാവലിൻ ത്രോയിൽ മെഡൽ നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമെന്ന ചരിത്രനേട്ടവും ആശിഷ് സ്വന്തമാക്കി. 2016-ൽ പോളണ്ടിൽ നടന്ന ടൂർണമെന്‍റിൽ 86.48 മീറ്റർ ദൂരം എറിഞ്ഞ് നീരജ് ചോപ്ര സ്വർണ്ണം നേടിയിരുന്നു. നിലവിലും തകരാതെ നിൽക്കുന്ന ലോക ജൂനിയർ റെക്കോർഡോടെയായിരുന്നു അന്ന് നീരജിന്‍റെ സുവർണ്ണ നേട്ടം.

Scroll to load tweet…

ആറാമത്തെയും അവസാനത്തെയും ശ്രമത്തിൽ 80.50 മീറ്റർ ദൂരം എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ജാൻ-ഹെൻഡ്രിക് ഹെയ്മാൻസിനാണ് ഈ ഇനത്തിൽ സ്വർണ്ണം. ഈ സീസണിലെ അണ്ടർ-20 ലോകത്തെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് താരം ഒന്നാമതെത്തിയത്. ഫൈനലിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരമായ ടി. ധരണിധരൻ 72.35 മീറ്റർ ദൂരത്തോടെ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക