Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ ഗെയിംസ്: ചൈനയെ മറികടന്ന് അശ്വാഭ്യാസത്തിൽ ഇന്ത്യക്ക് ചരിത്ര സ്വർണം, മെഡൽപട്ടികയിൽ ഇന്ത്യ ആറാമത്

നേരത്തെ ഏഷ്യൻ ഗെയിംസിന്‍റെ നാലാം ദിനം സെയിലിംഗ് താരം നേഹ താക്കൂർ ആണ് ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ ഡിൻഗി 4 വിഭാഗത്തിലാണ് നേഹയുടെ നേട്ടം.

Asian Games 2023 Live Updates,Indian equestrian team clinches gold gkc Asian Games 2023, equestrian team, Asian Games Medal table, India medals a
Author
First Published Sep 26, 2023, 3:30 PM IST | Last Updated Sep 26, 2023, 5:11 PM IST

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് അശ്വാഭ്യാസം ഡ്രസ്സേജ് ഇനത്തില്‍ ചരിത്ര സ്വര്‍ണം നേടി ഇന്ത്യന്‍ ടീം. ഹൃദയ് ഛദ്ദ, ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല, സുദീപ്തി ഹജേല എന്നിവരടങ്ങിയ മിക്സഡ് ടീമാണ് അശ്വാഭ്യാസത്തില്‍ സ്വര്‍ണം നേടി ചരിത്രനേട്ടം കുറിച്ചത്. 41 വര്‍ഷത്തിനുശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്നത്. ടീം ഇനത്തില്‍ 209.205 പോയന്‍റ് നേടിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 204.88 പോയന്‍റ് നേടിയ ചൈന വെള്ളിയും 204.852 പോയന്‍റ് നേടിയ ഹോങ്‌കോംഗ് വെങ്കലവും നേടി. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്.

നേരത്തെ ഏഷ്യൻ ഗെയിംസിന്‍റെ നാലാം ദിനം സെയിലിംഗ് താരം നേഹ താക്കൂർ ആണ് ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ ഡിൻഗി 4 വിഭാഗത്തിലാണ് നേഹയുടെ നേട്ടം. 27 പോയന്‍റുമായാണ് നേഹ രണ്ടാം സ്ഥാനത്ത് എത്തിയത്. ഗെയിംസിൽ ഇന്ത്യയുടെ നാലാമത്തെ വെള്ളിമെഡലാണിത്. സെയിലിംഗ് പുരുഷ വിഭാഗത്തിൽ ഇബാദ് അലിയും വിഷ്ണു ശരവണനും വെങ്കലം സ്വന്തമാക്കി. ഇതോടെ ഇന്ത്യക്ക് മൂന്ന് സ്വർണം ഉൾപ്പടെ ആകെ 15 മെഡലായി.

ഫ്രാൻസിനെയാണ് നിങ്ങൾ തോൽപ്പിച്ചത്; ലോകകപ്പ് നേടിയശേഷം ആദരിച്ചില്ലെന്ന മെസിയുടെ പരാതിക്ക് മറുപടി നൽകി പിഎസ്‌ജി

പുരുഷൻമാരുടെ 4 ഗുണം 100 മെഡ്‌ലെ റിലേയിൽ മലയാളിതാരങ്ങളായ സജൻ പ്രകാശും ടാനിഷ് മാത്യുവും ഉൾപ്പെട്ട ടീം ഫൈനലിലേക്ക് യോഗ്യത നേടി. ഹീറ്റ്സിൽ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യൻ ടീമിന്‍റെ മുന്നേറ്റം. വൈകിട്ട് ആറരയ്ക്കാണ് ഫൈനൽ. വനിതകളുടെ ഫെൻസിംഗിൽ ഭവാനി ദേവി ക്വാർട്ടർ ഫൈനലിൽ പുറത്തായി. ഷൂട്ടിംഗ് പത്ത് മീറ്റർ എയർ റൈഫിൾ മിക്സ്ഡ് ടീം ഇനത്തിൽ ദിവ്യാൻഷ്, രമിത സഖ്യം വെങ്കലമെഡൽ പോരാട്ടത്തിൽ കൊറിയാൻ ടീമിനോട് തോറ്റു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios