Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ പാരാ ഗെയിംസ്: സ്വര്‍ണവേട്ട തുടങ്ങി ഇന്ത്യ;ഹൈജംപിലും ക്ലബ്ബ് ത്രോയിലും മെഡലുകള്‍ തൂത്തുവാരി

പുരുഷന്‍മാരുടെ ക്ലബ് ത്രോ എഫ്51 വിഭാഗത്തില്‍ ഏഷ്യന്‍ പാരാ ഗെയിംസ് റെക്കോര്‍ഡോടെയാണ് (30.01 മീറ്റര്‍)പ്രണവ് സൂര്‍മ സ്വര്‍ണം നേടിയത്.

Asian Para Games 2023 Live: Indians sweep all medals in Men's High Jump T47 gkc
Author
First Published Oct 23, 2023, 11:36 AM IST

ടോക്കിയോ: ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ത്യയുടെ നിഷാദ് കുമാറിന് ഹൈജംപ് സ്വര്‍ണം. 2.02 മീറ്റര്‍ ഉയരം ചാടി ഗെയിംസ് റെക്കോര്‍ഡോടെയാണ് ടി47 വിഭാഗത്തില്‍ നിഷാദ് സ്വര്‍ണം നേടിയത്.നേരത്തെ ടി63 വിഭാഗത്തില്‍ ശൈലേഷ് കുമാറും ക്ലബ് ത്രോ എഫ് 51 വിഭാഗത്തില്‍ പ്രണവ് സൂര്‍മയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

ടി63 വിഭാഗത്തില്‍ ഏഷ്യന്‍ ഗെയിംസ് റെക്കോര്‍ഡോടെ 1.82 മീറ്റര്‍ ഉയരം ചാടിയാണ് ശൈലേഷ് കുമാര്‍ സ്വര്‍ണം നേടിയത്. ഈ വിഭാഗത്തില്‍ ഇന്ത്യയുർെ മാരിയപ്പന്‍ തങ്കവേലു(1.80 മീറ്റര്‍) വെള്ളിയും, ഗോവിന്ദ്ഭായ് രാംസിങ്ഭായ് പാധിയാര്‍(1.78 മീറ്റര്‍) വെങ്കലവും നേടിയതോടെ ഇന്ത്യ ടി63 വിഭാഗം ഗൈജംപിലെ മെഡലുകള്‍ തൂത്തുവാരി.ഇന്ത്യന്‍ താരങ്ങള്‍ മാത്രമായിരുന്നു ഫൈനലില്‍ മത്സരിച്ചത്.

പുരുഷന്‍മാരുടെ ക്ലബ് ത്രോ എഫ്51 വിഭാഗത്തില്‍ ഏഷ്യന്‍ പാരാ ഗെയിംസ് റെക്കോര്‍ഡോടെയാണ് (30.01 മീറ്റര്‍)പ്രണവ് സൂര്‍മ സ്വര്‍ണം നേടിയത്. ഈ ഇനത്തില്‍ വെള്ളിയും വെങ്കലവും ഇന്ത്യക്കാണ്. ധരംബീര്‍(28.76 മീറ്റര്‍), അമിത് കുമാര്‍(26.93 മീറ്റര്‍) എന്നിവരാണ് യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്. സൗദി അറേബ്യയുടെ റാധി അലി അര്‍ഹാത്തി മാത്രമാണ് ഈ ഇനത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് പുറമെ മത്സരത്തിനുണ്ടായിരുന്നത്. പുരുഷന്‍മാരുടെ ഷോട്ട് പുട്ടില്‍ എഫ്11 വിഭാഗത്തില്‍ മോനു ഗാങാസ് വെങ്കലം നേടിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios