Asianet News MalayalamAsianet News Malayalam

ഓസ്ട്രേലിയന്‍ ഓപ്പണ്‍: സെറീന, ജോക്കോവിച്ച് സെമിയില്‍

രണ്ടാം സീഡ് സിമോണ ഹാലെപ്പിനെ തോൽപിച്ചാണ് സെറീന സെമിയിലേക്ക് മുന്നേറിയത്. സെറീന 6-3, 6-3 എന്ന സ്കോറിനാണ് ഹാലെപ്പിനെ തോൽപിച്ചത്.

Australian Open 2021:Djokovic and Sereena Williams enters semis
Author
Melbourne VIC, First Published Feb 16, 2021, 7:20 PM IST

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് സെമിയിൽ വമ്പൻ പോരാട്ടം. ആദ്യ സെമിയിൽ മുൻ ചാമ്പ്യൻമാരായ നവോമി ഒസാക്കയും സെറീന വില്യംസും ഏറ്റുമുട്ടും. ക്വാർട്ടർ ഫൈനലിൽ ഒസാക്ക നേരിട്ടുള്ള സെറ്റുകൾക്ക് സു വീയെ തോൽപിച്ചു. സ്കോർ 6-2, 6-2.

രണ്ടാം സീഡ് സിമോണ ഹാലെപ്പിനെ തോൽപിച്ചാണ് സെറീന സെമിയിലേക്ക് മുന്നേറിയത്. സെറീന 6-3, 6-3 എന്ന സ്കോറിനാണ് ഹാലെപ്പിനെ തോൽപിച്ചത്. 39കാരിയായ സെറീന ഇരുപത്തിനാലാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച സെമിയിൽ ഒസാക്കയെ നേരിടുക.

അതേസമയം, പുരുഷ വിഭാഗത്തില്‍ അലക്സാണ്ടര്‍ സ്വരേവിനെ നാലു സെറ്റ് പോരാട്ടത്തില്‍ മറികടന്ന് നൊവാക് ജോക്കോവിച്ചും സെമിയിലെത്തി.സ്കോര്‍- 6-7 6-2 6-4 6-6 7.പതിനെട്ടാം സീഡ് ഗ്രിഗോർ ദിമിത്രോവിനെ അട്ടിമറിച്ച് സെമിയിലെത്തിയ ലോക റാങ്കിംഗിൽ 114-ാം സ്ഥാനക്കാരനായ റഷ്യയുടെ അസ്‍ലാൻ കരാറ്റ്സേവ് ആണ് സെമിയില്‍ ജോക്കോവിച്ചിന്‍റെ എതിരാളി.

ഗ്രാൻസ്ലാം അരങ്ങേറ്റത്തിൽ തന്നെ സെമിയിലെത്തുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കരാറ്റ്സേവ് സെമി ബര്‍ത്ത് സ്വന്തമാക്കിയത്. ദിമിത്രോവിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് കരാറ്റ്സേവ് ജയിച്ചു കയറിയത്. സ്കോർ 2-6, 6-4, 6-1, 6-2.

Follow Us:
Download App:
  • android
  • ios