ഒരു മണിക്കൂറും 15 മിനുറ്റും നീണ്ട പോരാട്ടത്തില്‍ 6-3, 6-4 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മൂന്നാം സീഡ് കൂടിയായ ജാപ്പനീസ് താരത്തിന്‍റെ ജയം. 

മെല്‍ബണ്‍: 23 ഗ്രാന്‍ഡ്‌സ്ലാമുകള്‍ നേടിയിട്ടുള്ള ഇതിഹാസ താരം സെറീന വില്യംസിനെ തോല്‍പിച്ച് നവോമി ഒസാക്ക ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിത സിംഗിള്‍സ് ഫൈനലില്‍. സെമിയില്‍ ഒരു മണിക്കൂറും 15 മിനുറ്റും നീണ്ട പോരാട്ടത്തില്‍ 6-3, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മൂന്നാം സീഡ് കൂടിയായ ജാപ്പനീസ് താരത്തിന്‍റെ ജയം. 

Scroll to load tweet…

മികച്ച തുടക്കം ലഭിച്ച സെറീനയില്‍ നിന്ന് ശക്തമായി മത്സരം പിടിച്ചെടുക്കുകയായിരുന്നു ഒസാക്ക. ഇരുപത്തിനാലാം ഗ്രാൻസ്ലാം കിരീടം എന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോര്‍ഡിന് ഒപ്പമെത്താന്‍ സെറീനയുടെ കാത്തിരിപ്പ് ഇതോടെ നീളുകയാണ്. 

Scroll to load tweet…

സെറീന ഏഴ് തവണയും ഒസാക്ക 2019ലും ഓസ്‌ട്രേലിയൻ ഓപ്പണിൽ കിരീടം നേടിയിട്ടുണ്ട്. രണ്ടാം സെമിയിൽ കരോളിന മുച്ചോവ, ജെന്നിഫർ ബ്രാഡിയെ നേരിടുകയാണ്. ഫൈനലില്‍ ജയിച്ചാല്‍ ഒസാക്കയുടെ നാലാം ഗ്രാൻസ്ലാം കിരീടമായിരിക്കും അത്.