ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ച മികവ് ആവര്‍ത്തിക്കാന്‍ സെമിയില്‍ സിറ്റ്സിപാസിനായില്ല. ക്വാര്‍ട്ടറില്‍ ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം മൂന്ന് സെറ്റ് സ്വന്തമാക്കിയായിരുന്നു സിറ്റ്സിപാസ് നദാലിനെ വീഴ്ത്തി സെമിയിലെത്തിയത്.

മെല്‍ബണ്‍: ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം സിംഗിള്‍സ് ഫൈനലിൽ നൊവാക് ജോകോവിച്ച് റഷ്യൻ താരം ഡാനിൽ മെദ്‍വദേവിനെ നേരിടും. സെമി ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ നേരിടുള്ള സെറ്റുകൾക്ക് തകർത്താണ് നാലാം സീഡായ മെദ്‍വദേവ് ഫൈനലിലേക്ക് മുന്നേറിയത്. സ്കോര്‍ 6-4, 6-2,7-5. മെദ്‍വദേവിന്‍റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലാണിത്.

Scroll to load tweet…

ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിനെ അട്ടിമറിച്ച മികവ് ആവര്‍ത്തിക്കാന്‍ സെമിയില്‍ സിറ്റ്സിപാസിനായില്ല. ക്വാര്‍ട്ടറില്‍ ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം മൂന്ന് സെറ്റ് സ്വന്തമാക്കിയായിരുന്നു സിറ്റ്സിപാസ് നദാലിനെ വീഴ്ത്തി സെമിയിലെത്തിയത്.

Scroll to load tweet…

തുടർച്ചയായ ഇരുപതാം വിജയത്തോടെയാണ് മെദ്‍വദേവ് തന്‍റെ രണ്ടാം ഗ്രാൻസ്ലാം ഫൈനലിൽ എത്തിയിരിക്കുന്നത്. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം. അസ്‍ലാൻ കരാത്‍സേവിനെ തോൽപിച്ചാണ് ഒൻപതാം കിരീടം ലക്ഷ്യമിടുന്ന ജോകോവിച്ച് ഫൈനലിൽ കടന്നത്.