വിവാദമായതിന് പിന്നാലെ വിവിധ ജില്ലകളിൽ വിതരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തുനിന്ന് നീക്കിയ സാധനങ്ങളുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു
തിരുവനന്തപുരം: പൂഴ്ത്തിവെച്ച മത്സര ഉപകരണങ്ങൾ ഒടുവിൽ പുറത്തിറക്കി സ്പോർട്സ് കൗൺസിൽ. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വിതരണം ചെയ്യാതെ കൂട്ടിയിട്ടത് വിവാദമായിരുന്നു. വിവാദമായതിന് പിന്നാലെ വിവിധ ജില്ലകളിൽ വിതരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തുനിന്ന് നീക്കിയ സാധനങ്ങളുടെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിതരണം ചെയ്യാതെ സാധനങ്ങൾ ഗോഡൗണിൽ കൂട്ടിയിട്ടത് ധനകാര്യ വിഭാഗം കണ്ടെത്തിയിരുന്നു. മുൻപ് ദേശീയ അത്‌ലറ്റിക് മീറ്റിൽ മത്സരിക്കാൻ എത്തിയവർക്ക് ട്രാക് സ്യൂട്ട് പോലും ഇല്ലാതിരുന്നത് വാർത്തയായിരുന്നു.

സംസ്ഥാനത്തെ കായിക താരങ്ങൾ ഔദ്യോഗിക ട്രാക്ക് സ്യൂട്ട് പോലുമില്ലാതെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുമ്പോഴാണ് സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് ലക്ഷങ്ങൾ വില വരുന്ന മത്സര ഉപകരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് 53 സ്പോർട്സ് ഹോസ്റ്റലുകളിലായി 1941 കായിക താരങ്ങളാണ് പരിശീലിക്കുന്നത്. ഇവർക്കുള്ള കിറ്റ് വിതരണം നിലച്ചിട്ട് വർഷങ്ങളായിരുന്നു.


