Asianet News MalayalamAsianet News Malayalam

ഷാങ്ഹായ് മാസ്റ്റേഴ്‌സ്: സ്വരേവിനെ തകര്‍ത്ത് മെദ്‌വദേവ് കിരീടമുയര്‍ത്തി

ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് കിരീടം റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിന്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം സീഡായ മെദ്‌വദേവ് കിരീടം നേടിയത്. സ്‌കോര്‍ 6-4, 6-1.

Daniil Medvedev won Shanghai Masters tittle
Author
Beijing, First Published Oct 13, 2019, 4:02 PM IST

ബെയ്ജിങ്: ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് കിരീടം റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവിന്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം സീഡായ മെദ്‌വദേവ് കിരീടം നേടിയത്. സ്‌കോര്‍ 6-4, 6-1. 

ആദ്യ സെറ്റിന്റെ തുടക്കത്തില്‍ മാത്രമാണ് സ്വരേവിന് എതിര്‍താരത്തെ വെല്ലുവിളി ഉയര്‍ത്താനായത്. തുടക്കത്തില്‍ 4-4ന് ഇരുവരും ഒപ്പം വന്നെങ്കിലും പിന്നീട് റഷ്യന്‍ താരം പിടികൊടുത്തില്ല. രണ്ടാം സെറ്റിലാവട്ടെ മെദ്‌വദേവിന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. 

യുഎസ് ഓപ്പണ്‍ ഫൈനലില്‍ റാഫേല്‍ നദാലിനോട് തോറ്റിരുന്നു മെദ്‌വദേവ്. പിന്നാലെ നടന്ന സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഓപ്പണില്‍ താരം കിരീടം നേടിയിരുന്നു. 

Follow Us:
Download App:
  • android
  • ios