എട്ടാം സീഡായ സൈനയ്ക്ക് ജപ്പാൻ താരം സയാക സകഹാഷിയാണ് എതിരാളി. കെ ശ്രീകാന്ത് ആദ്യ മത്സരത്തിൽ ഡെൻമാ‍ർക്ക് താരം ആന്ദ്രേസ് ആന്റൺസണെ നേരിടും.

ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്‍റണിൽ ഇന്ത്യയുടെ സൈന നെഹ്‌വാളും കെ ശ്രീകാന്തും സമീർ വർമ്മയും ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. എട്ടാം സീഡായ സൈനയ്ക്ക് ജപ്പാൻ താരം സയാക സകഹാഷിയാണ് എതിരാളി. ഇരുവരും ഇതിന് മുൻപ് ഏറ്റുമുട്ടിയ അഞ്ച് കളിയിൽ നാലിലും സൈനക്കായിരുന്നു ജയം. 

Add Asianetnews as a Preferred SourcegooglePreferred

കെ ശ്രീകാന്ത് ആദ്യ മത്സരത്തിൽ ഡെൻമാ‍ർക്ക് താരം ആന്ദ്രേസ് ആന്റൺസണെ നേരിടും. ഇതിന് മുൻപ് ഏറ്റമുട്ടിയ ഏക മത്സരത്തിൽ ശ്രീകാന്തിനായിരുന്നു ജയം. സമീർ വർമ്മയ്ക്ക് ജപ്പാൻ താരം കന്‍റെ സുനേയാമയാണ് എതിരാളി.

അതേസമയം ആദ്യ റൗണ്ടറില്‍ ഇന്ത്യയുടെ സായ് പ്രണീത് അട്ടിമറി ജയം സ്വന്തമാക്കി. സായ് പ്രണീത് നേരിടുള്ള ഗെയ്മുകൾക്ക് ചൈനയുടെ ഇതിഹാസ താരം ലിൻ ഡാനെ തോൽപിച്ചു. 21-14, 21-17 എന്ന സ്‌കോറിനായിരുന്നു സായ് പ്രണീതിന്‍റെ ജയം. ലോക ചാമ്പ്യൻ പി വി സിന്ധു ആദ്യ റൗണ്ടില്‍ നേരിട്ടുള്ള ഗെയ്‌മുകൾക്ക് ഇന്തോനേഷ്യൻ താരം ഗ്രിഗോറിയ മാരിസ്‌കയെയും തോല്‍പിച്ചു.

എന്നാല്‍ പി കശ്യപ് ആദ്യ റൗണ്ടിൽ പുറത്തായി. തായ്‍ലൻഡ് താരം സിത്തിക്കോം തമ്മാസിൻ നേരിട്ടുള്ള ഗെയ്‌മുകൾക്ക് കശ്യപിനെ തോൽപിച്ചു.