ആദ്യ ഗെയിം കാര്യമായ പോരാട്ടം പുറത്തെടുക്കാതെ കൈവിട്ട സൈന രണ്ടാം ഗെയിമിന്റെ അവസാനം തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും കടുത്ത പോരാട്ടത്തിനൊടുവില്‍ ഗെയിമും മത്സരവും കൈവിട്ടു. 

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായി. ജപ്പാന്റെ സയകാ ടക്കാഷിയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. സ്കോര്‍ 15-21, 21-23.

Add Asianetnews as a Preferred SourcegooglePreferred

ആദ്യ ഗെയിം കാര്യമായ പോരാട്ടം പുറത്തെടുക്കാതെ കൈവിട്ട സൈന രണ്ടാം ഗെയിമിന്റെ അവസാനം തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും കടുത്ത പോരാട്ടത്തിനൊടുവില്‍ ഗെയിമും മത്സരവും കൈവിട്ടു.

മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ എന്‍ സിക്കി, റെഡ്ഡി, പ്രണവ് ചോപ്ര സഖ്യം വിജയത്തുടക്കമിട്ടു. ലോകചാമ്പ്യന്‍ഷിപ്പ് കിരീടനേട്ടത്തിനുശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയുടെ പി വി സിന്ധും കടുത്ത പോരാട്ടത്തിനൊടുവില്‍ ഇന്നലെ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു.