തോല്‍വിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ടീമിന് ആശ്വസമായി പ്രധാനമന്ത്രിയുടെ ഫോണ്‍കോള്‍ എത്തിയത്. 

ടോക്കിയോ: വനിത ഹോക്കിയില്‍ വെങ്കലത്തിന് വേണ്ടിയുള്ള മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യന്‍ വനിത ടീമിനെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തോല്‍വിക്ക് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടെയാണ് ടീമിന് ആശ്വസമായി പ്രധാനമന്ത്രിയുടെ ഫോണ്‍കോള്‍ എത്തിയത്. 

എല്ലാ കളിക്കാരെയും അഭിനന്ദിച്ച പ്രധാനമന്ത്രി. 'കഴിഞ്ഞ ആഞ്ച് അറുകൊല്ലത്തോളം ചീന്തിയ വിയര്‍പ്പ് ഈ കാര്യത്തെ കോടിക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണ്, എല്ലാ കളിക്കാരെയും കോച്ചിനെയും ഞാന്‍ അഭിനന്ദിക്കുന്നു'- എന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍ ആരംഭിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ കണ്ണീരോടെയാണ് താരങ്ങള്‍ കേട്ടുനിന്നത്. 

Scroll to load tweet…

പരിക്ക് പറ്റിയ നവനീത് കൗറിന്‍റെ പരിക്കിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുചോദിച്ചു. ക്യാപ്റ്റന്‍ റാണി റാംപാലിനോട് പ്രത്യേകമായ അന്വേഷണം പറഞ്ഞ പ്രധാനമന്ത്രി മികച്ച കളിപുറത്തെടുത്ത താരങ്ങളെ പ്രത്യേകമായി അഭിനന്ദിച്ചു.

 'നിങ്ങള്‍ കരയുന്നത് നിര്‍ത്തു നിങ്ങള്‍ കരയുന്നത് എനിക്ക് കേള്‍ക്കാം, രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഭാവിയിലും നല്ലത് നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ - മോദി ഫോണ്‍ കോളില്‍ പറഞ്ഞു. 'ഞാന്‍ ഈ പെണ്‍കുട്ടികളോട് പറയാറുണ്ട് അവര്‍ രാജ്യത്തിന് മൊത്തം പ്രചോദനമാണെന്ന്, അവര്‍ അത് പൂര്‍ത്തീകരിച്ചു. താങ്ക്യൂ സാര്‍ - ടീം കോച്ച് പ്രധാനമന്ത്രിയോട് കോളിന് മറുപടി നല്‍കി.