Asianet News MalayalamAsianet News Malayalam

ഒ എം ന​മ്പ്യാ​ര്‍ സാറിനെ കേരളം മറന്നോ; പി ടി ഉഷയുടെ പരിശീലകന്‍ രോഗശയ്യയില്‍; കായികവകുപ്പ് കണ്ണുതുറക്കണം

പാ​ർ​ക്കി​ൻ​സ​ൺ​സ് ദു​രി​ത​ത്തി​ൽ പി ടി ഉ​ഷ​യു​ടെ ഗു​രു ഒ എം നമ്പ്യാർ. നമ്പ്യാര്‍ സാറിന്‍റെ ചികിത്സ കാര്യത്തില്‍ ഇടപെടലുകള് ഉണ്ടാകേണ്ടതുണ്ട്‍

Dronacharya awardee O M Nambiar Health Issues
Author
Kozhikode, First Published Nov 3, 2019, 2:58 PM IST

കോഴിക്കോട്: ഇ​തി​ഹാ​സ അത്‌ലറ്റ് പി ​ടി ഉ​ഷയുടെ ഗുരു ദ്രോണാചാര്യർ ഒ എം നമ്പ്യാർ ഇപ്പോൾ എവിടെയാണ്?. 1984ലെ ​ലോ​സ് ആ​ഞ്ച​ല​സ് ഒ​ളിം​പി​ക്‌​സി​ല്‍ സെ​ക്ക​ന്‍ഡി​ന്‍റെ നൂ​റി​ലൊ​രം​ശ​ത്തി​ന്‍റെ വ്യ​ത്യാ​സ​ത്തി​ല്‍ മെ​ഡ​ല്‍ ന​ഷ്ട​മാ​യെങ്കിലും ആ നേട്ടത്തിലേക്ക് ഉഷയെ നയിച്ചത് നമ്പ്യാര്‍ സാറാണ്. ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഇതിഹാസ പരിശീലകന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​ കാണുക. 

Dronacharya awardee O M Nambiar Health Issues

രോഗശയ്യയിലാണ് മലയാളികള്‍ക്ക് പ്രിയപ്പെട്ട നമ്പ്യാര്‍ സാര്‍. 2016ല്‍ ​അദേഹത്തിന് പാ​ര്‍ക്കി​ന്‍സ​ണ്‍സ് രോ​ഗം ബാ​ധി​ച്ചു. സ​മീ​പ​കാ​ല​ത്ത് അ​വി​ചാ​രി​ത​മാ​യി കി​ട​ക്ക​യി​ൽ​നി​ന്നു താ​ഴെവീ​ണ് കാ​ലൊ​ടി​ഞ്ഞു. അ​തു​വ​രെ എ​ഴു​ന്നേ​റ്റി​രു​ന്നു സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്ന ന​മ്പ്യാ​ർ അ​തോ​ടെ പൂ​ർ​ണ​മാ​യും കി​ട​പ്പി​ലാ​യി. കാ​ര്യ​മാ​യ തു​ട​ര്‍ ചി​കി​ത്സ​യൊ​ന്നും ല​ഭി​ക്കാ​തെ ഇ​പ്പോ​ഴും വേ​ദ​ന​യി​ല്‍ പുള​ഞ്ഞു ജീ​വി​ക്കു​ക​യാ​ണ് 87 വ​യ​സു​ള്ള, ദ്രോണാചാര്യ അവാര്‍ഡ് നേടിയ ആദ്യ മലയാളി.

എ​ങ്കി​ലും പരാതികളും പരിഭവങ്ങളുമില്ലാതെ ന​മ്പ്യാ​ര്‍ സാ​ര്‍ കഴിയുന്നു. ഓ​ര്‍മ​ക​ളി​ലേ​ക്ക് പോ​കു​മ്പോ​ള്‍ ഇ​ട​യ്ക്കു ക​ണ്ണു​ക​ള്‍ നി​റ​യും. രാ​ജ്യ​ത്തെ അ​ത്‌​ല​റ്റി​ക്‌​സി​നു വേ​ണ്ടി ഇ​ത്ര​യേ​റെ ത്യാ​ഗം സ​ഹി​ച്ച മുന്‍ എയര്‍ഫോ​ഴ്‌​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ആ​രു​ടെ​ എ​ടു​ത്തും സ​ഹാ​യ​ത്തി​നു പോ​യി​ട്ടി​ല്ല. ത​ന്‍റെ വി​ധി​യി​ല്‍ സ്വ​യം ത​പി​ച്ച് ജീ​വി​ക്കു​ന്നു. 

Dronacharya awardee O M Nambiar Health Issues

പി ടി ഉ​ഷ, കെ ​സ്വ​ര്‍ണ​ല​ത, സി ടി ബി​ല്‍ക്ക​മ്മ, പി ജി ത്രേ​സ്യാ​മ്മ, വി ​വി മേ​രി, എ ​ല​താ​ങ്കി, ത്രേ​സ്യാ​മ്മ ജോ​സ​ഫ് എ​ന്ന സി​സ്റ്റ​ര്‍ സാ​നി​റ്റ, ഡോ. ​ടി ​പി ആ​മി​ന, വി വി ഉ​ഷ, എ​ലി​സ​ബ​ത്ത് ജോ​ര്‍ജ്, ജ​മ്മ ജോ​സ​ഫ്, മോ​ളി ജോ​സ​ഫ്, പി ​സ​ബി​ത... നമ്പ്യാര്‍ സാറുടെ ശിഷ്യനിര ട്രാക്കോളം നീണ്ടുകിടക്കുകയാണ്. ക​ണ്ണൂ​ര്‍ സ്‌​പോ​ര്‍ട്‌​സ് ഡി​വി​ഷ​നി​ൽ നി​ന്ന് ന​മ്പ്യാ​ര്‍ ക​ണ്ടെ​ടു​ത്ത അ​ത്‌​ല​റ്റു​ക​ളി​ല്‍ പ​ല​രും സം​ഭ​വ​മ​റി​ഞ്ഞ് അ​ദേഹ​ത്തി​ന്‍റെ വ​സ​തി​യി​ലെ​ത്തി സ​ഹാ​യ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. പി ​ടി ഉ​ഷ, ല​താ​ങ്കി, ഡോ. ​ആ​മി​ന, ജ​മ്മ ജോ​സ​ഫ് തു​ട​ങ്ങി​യ ശി​ഷ്യ​ർ ന​മ്പ്യാ​രു​ടെ വീ​ട്ടി​ലെ​ത്തി കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. 

Dronacharya awardee O M Nambiar Health Issues

കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ദ്രോ​ണാ​ചാ​ര്യ​നാ​യ ന​മ്പ്യാ​ര്‍ സാ​റി​നെ പ​രി​ച​രി​ക്കേ​ണ്ട​തും സ​ര്‍ക്കാ​ർ ത​ന്നെ​യാ​ണ്. പ്രി​യ​പ്പെ​ട്ട കാ​യി​കമ​ന്ത്രി, അ​ങ്ങ് എ​ത്ര​യും വേ​ഗം വി​ഷ​യ​ത്തി​ലി​ട​പെ​ട്ട് തു​ട​ര്‍ചി​കി​ത്സ​യ്ക്കു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. കേ​ര​ളം സ്വ​ന്തം ഹൃ​ദ​യ​ത്തോ​ടു ചേ​ര്‍ത്തു​നി​ര്‍ത്ത​ണം ന​മ്പ്യാ​ര്‍ സാ​റി​നെ.

Follow Us:
Download App:
  • android
  • ios