ലോക റഗ്ബി മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇംഗ്ലണ്ട് പരാജയപ്പെട്ടു. 12-32 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക വിജയം നേടി. ജപ്പാനില്‍ നടന്ന മത്സരത്തില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ഇംഗ്ലണ്ട് ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. അപ്രതീക്ഷിത തോല്‍വിയില്‍ ഞെട്ടിയ ആരാധകര്‍ക്ക് നഷ്ടങ്ങള്‍ പലതാണ്. ഫൈനല്‍ കിരീടം ഇംഗ്ലണ്ട് നേടുമെന്ന് ഉറപ്പിച്ച ആരാധകര്‍ക്ക് നിരാശ മാത്രമല്ല, വാതുവയ്പ്പിലും ബെറ്റുകളിലുമായി സാമ്പത്തികവും ശരീരികവുമായി ആരാധകര്‍ക്ക് നഷ്ടം സംഭവിച്ചു.

അതിലൊരു പന്തയത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ആത്മവിശ്വാസത്തോടെ ഇംഗ്ലണ്ടിന്‍റെ വിജയം പ്രവചിച്ച് ഒരു ആരാധകന്‍ പന്തയം വച്ചു. ഇംഗ്ലണ്ട് തോറ്റാല്‍ പൊതു സ്ഥലത്ത് നഗ്നനായി  ഓടാമെന്നായിരുന്നു പന്തയം. ഇംഗ്ലണ്ടിന് കിരീടം നഷ്ടമായതോടെ വാതുവെപ്പില്‍ പരാജയപ്പെട്ട ആരാധകന്‍ വാക്കുപാലിച്ചു. 

കേപ് ടൗണിലെ ബീച്ചിലൂടെ അയാള്‍ ഒന്നര കിലോമീറ്റര്‍ നഗ്നനായി ഓടി. ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീം കോച്ചിങ് പാനലിലുണ്ടായിരുന്ന  പാഡ് ഉപ്ടണാണ് സംഭവത്തെ കുറിച്ചുള്ള ചെറു കുറിപ്പോടെ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.  2003ല്‍ റഗ്ബി  ലോക ജേതാക്കളായ ഇംഗ്ലണ്ട് നാല് തവണ ഫൈനലില്‍ എത്തിയിരുന്നു. 2007ലും ദക്ഷിണാഫ്രിക്കയോട് തോറ്റ ഇംഗ്ലണ്ട് 2019ല്‍ പകരും വീട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍.