മെക്‌സിക്കന്‍ സിറ്റി: ഗ്രാന്‍ഡ്‌സ്ലാം കിരീടനേട്ടത്തിൽ റോജര്‍ ഫെഡററിനൊപ്പമെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റാഫേല്‍ നദാല്‍. ഒരു മെക്സിക്കന്‍ മാധ്യമത്തോടാണ് നദാലിന്‍റെ പ്രതികരണം. 2001ൽ പ്രൊഫഷണല്‍ ടെന്നിസിലെത്തിയ നദാല്‍ 17 ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 

ഇരുപത് ഗ്രാന്‍ഡ്‌സ്ലാം കിരീടങ്ങളുമായാണ് ഫെഡറര്‍ നിലവില്‍ റെക്കോര്‍ഡിന് ഉടമയായിട്ടുള്ളത്. 11 ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിട്ടുള്ള നദാലിന് രണ്ടോ മൂന്നോ കിരീടം കൂടി പാരീസില്‍ നേടാനാകുമെന്നാണ് പ്രതീക്ഷ. 32കാരനായ നദാല്‍ ഇനി മെക്സിക്കന്‍ ഓപ്പണിൽ മത്സരിക്കും.