കൊച്ചി: കേരള ഹോക്കിയുടെ ആചാര്യൻ ആർ ശ്രീധർ ഷേണായി (72) അന്തരിച്ചു. ഇന്ന് വെളുപ്പിന് അഞ്ച് മണിക്കായിരുന്നു അന്ത്യം. ഒളിമ്പ്യൻ ദിനേശ് നായിക്ക്,  ഇന്ത്യൻ ക്യാപ്റ്റൻ ശ്രീജേഷ്  അടക്കം അനേകം ഹോക്കി കളിക്കാരുടെ ഗുരുവായിരുന്നു കേരള സ്പോർട്സ് കൗൺസിൽ കോച്ചു കൂടിയായിരുന്ന ശ്രീധർ ഷേണായി.

ആര്‍എസ് സ്കൂൾ ഓഫ് ഹോക്കി മുഖേന  ഇപ്പോഴും കുട്ടികളുടെ കോച്ചിങ്ങുമായി സജീവമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പുല്ലേപ്പടി പൊതുസ്മശാനത്തു നടക്കും.