ഹോങ്കോംഗ്: ഹോങ്കോംഗ്  ഓപ്പൺ ബാഡ്മിന്‍റണിൽ സൈന നെഹ്‍വാൾ ആദ്യ റൗണ്ടിൽ പുറത്തായി. ചൈനയുടെ കായ് യാൻ യാൻ നേരിട്ടുള്ള ഗെയിമുകൾക്ക് സൈനയെ തോൽപിച്ചു. സ്കോര്‍ 13-21, 20-22. ആവസാന ആറ് ടൂർണമെന്‍റുകളിൽ അഞ്ചാം തവണയാണ് സൈന ആദ്യ റൗണ്ടിൽ പുറത്താവുന്നത്.

സൈനയ്ക്കൊപ്പം സമീർ വർമ്മയും ആദ്യ റൗണ്ടിൽ തോൽവി നേരിട്ടു. ചൈനീസ് തായ്പേയിയുടെ സു വൈ ആണ് സമീറിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ കീഴടക്കിയത്. സ്കോര്‍ 11-21, 21-13, 8-21.

 ഇതേസമയം, ലോക ചാമ്പ്യൻ പി വി സിന്ധുവുംമലയാളിതാരം എച്ച് എസ് പ്രണോയിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സിന്ധു കൊറിയയയുടെ കിം ഗാ യൂനിനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നു. സ്കോര്‍ 21-15, 21-16. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒംഗ്ബാമൃഫന്‍ ആണ് സിന്ധുവിന്റെ രണ്ടാം റൗണ്ടിലെ എതിരാളി.

പ്രണോയ് ചൈനയുടെ ഹുവാംഗ് യു സിയാംഗിനെ നേരിട്ടുള്ള ഗെയിമുകളില്‍ മറികടന്നു. സ്കോര്‍ 21-17, 21-17