2020ലെ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും. പുരുഷ- വനിതാ ടീമുകള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം പാദത്തില്‍ ഇന്ന് മത്സരിക്കും.

ടോക്കിയോ: 2020ലെ ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഹോക്കി ടീമുകള്‍ ഇന്നിറങ്ങും. പുരുഷ- വനിതാ ടീമുകള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം പാദത്തില്‍ ഇന്ന് മത്സരിക്കും. പുരുഷന്മാര്‍ റഷ്യയെയും വനിതകള്‍ അമേരിക്കയെയും നേരിടും.

Add Asianetnews as a Preferred SourcegooglePreferred

പുരുഷന്മാര്‍ ആദ്യപാദത്തില്‍ റഷ്യക്കെതിരെ രണ്ടിനെതിരെ നാല് ഗോളിന് ജയിച്ചപ്പോള്‍ വനിതകള്‍ ഒന്നിനെതിരെ അഞ്ച് ഗോളിന് അമേരിക്കയെ തകര്‍ത്തിരുന്നു. ഇന്ന് ഒരു ഗോള്‍ വ്യത്യാസത്തില്‍ തോറ്റാല്‍ പോലും പുരുഷ ടീമിന് യോഗ്യത ഉറപ്പാക്കാം.

വനിതകളുടെ മത്സരം വൈകീട്ട് ആറിനും പുരുഷന്മാരുടെ മത്സരം രാത്രി എട്ടിനും തുടങ്ങും.