Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപികാ കുമാരിയും അതാനു ദാസും വിവാഹിതരാകുന്നു

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപികാ കുമാരി കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ്. നിലിവില്‍ ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ് ദീപികാ കുമാരി.

Indian archers Deepika Kumari, Atanu Das prepare to tie the knot on June 30
Author
Ranchi, First Published Jun 28, 2020, 11:13 PM IST

റാഞ്ചി: ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപികാ കുമാരിയും അതാനു ദാസും ഈ മാസം 30ന് വിവാഹിതരാകും. 2018 ഡിസംബറില്‍ ഇരുവരുടെയും വിവാഹ നിശഅചയം കഴിഞ്ഞിരുന്നു. റാഞ്ചിയിലെ മൊറാബാദിയിലാണ് വിവാഹം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് 60 ഓളം പേരെ മാത്രമെ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളു.

ആര്‍ച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ അര്‍ജ്ജുന്‍ മുണ്ടയും വിവാഹത്തില്‍ പങ്കെടുക്കും. ദേശീയ താരമായുള്ള ദീപികയുടെ ഉയര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് മുണ്ട. സാമൂഹിക അകലം ഉറപ്പുവരുത്താനായി അതിഥികളെ വ്യത്യസ്ത സമയങ്ങളിലാണ് വിവാഹസത്കാരത്തിനായി ക്ഷണിച്ചിരിക്കുന്നത്. വിവാഹസത്കാരത്തിലെ തിരക്ക് ഒഴിവാക്കാന്‍ ദീപികയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സത്കാരത്തില്‍ നിന്ന് വിട്ടുനില്‍ക്കും.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപികാ കുമാരി കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ്. നിലിവില്‍ ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ് ദീപികാ കുമാരി. മൂന്ന് തവണ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ദീപിക അമ്പെയ്ത്ത് ലോകകപ്പില്‍ മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്.

കൊല്‍ക്കത്ത സ്വദേശിയായ അതാനു ദാസ് ഇന്ത്യയുടെ അമ്പെയ്ത്ത് റീക്കര്‍വ് ടീം അംഗമാണ്. ദീപികയും അതാനുവും ചേര്‍ന്ന് ലോകകപ്പില്‍ 2013ല്‍ മിക്സഡ് ഡബിള്‍സില്‍ ജേതാക്കളായിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios