Asianet News MalayalamAsianet News Malayalam

രാജ്യത്തിന്‍റെ അഭിമാനമായ ഹിമ ദാസ് ഇനി അസം പൊലീസില്‍ ഡിഎസ്പി

സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനൊപ്പം സ്പോര്‍ട്സില്‍ തുടരുമെന്നും ഹിമ വ്യക്തമാക്കി. തനിക്ക് എല്ലാം ലഭിച്ചത് സ്പോര്‍ട്സിലൂടെയാണ്. ഹരിയാന പോലെ തന്നെ അസമിന്‍റെ പേര് സ്പോര്‍ട്സില്‍ ഉയര്‍ത്താനും ശ്രമിക്കുമെന്നും ഹിമ ദാസ് 

Indian sprinter Hima Das  appointed as DSP in Assam Police
Author
Assam, First Published Feb 27, 2021, 12:18 PM IST

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്തിയ ഹിമ ഇനി അസം പൊലീസില്‍ ഡിഎസ്പി. വെള്ളിയാഴ്ചയാണ് ഡെപ്യൂട്ടി സൂപ്രണ്ടായി ഹിമ ചുമതലയേറ്റത്. ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചതായാണ് പുതിയ ഉത്തരവാദിത്തത്തേക്കുറിച്ച് ഹിമ ദാസ് പ്രതികരിച്ചത്. സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനൊപ്പം സ്പോര്‍ട്സില്‍ തുടരുമെന്നും ഹിമ വ്യക്തമാക്കി. തനിക്ക് എല്ലാം ലഭിച്ചത് സ്പോര്‍ട്സിലൂടെയാണ്. ഹരിയാന പോലെ തന്നെ അസമിന്‍റെ പേര് സ്പോര്‍ട്സില്‍ ഉയര്‍ത്താനും ശ്രമിക്കുമെന്നും ഹിമ ദാസ് വിശദമാക്കി. 

ഹിമയുടെ പൊലീസിലേക്കുള്ള നിയമനം സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് കൂടുതലായി സ്പോര്‍ട്സില്‍ ആഭിമുഖ്യം തോന്നാന്‍ സഹായകരമാകുമെന്നാണ് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ പ്രതികരിച്ചത്. 2018ലാണ് അസം സ്വദേശിയായ ഹിമ ദാസ് 400 മീറ്ററില്‍ ലോക ചാമ്പ്യനായത്. ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടാനുള്ള പരിശീലനത്തിലാണ് ഹിമയുള്ളത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ച ഹിമ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സ് 2വില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. 

ഹിമയ്ക്കൊപ്പം 597 സബ് ഇന്‍സ്പെക്ടര്‍മാരാണ് വെള്ളിയാഴ്ച  അസം പൊലീസിന്‍റെ ഭാഗമായത്. ജനസൌഹാര്‍ദ്ദപരമായ പൊലീസിംഗ് ആണ് ലക്ഷ്യമിടുന്നതെന്നും അസം പൊലീസ് വിശദമാക്കുന്നു. 

Follow Us:
Download App:
  • android
  • ios