ഭാരോദ്വഹനവും ബോക്‌‌സിങ്ങും നിലനിർത്തണോയെന്ന കാര്യത്തിൽ പരിശോധന നടത്താനാണ് തീരുമാനം

ടോക്കിയോ: ഒളിംപിക്‌സിൽ നിന്ന് ഭാരോദ്വഹനവും ബോക്‌സിങ്ങും എടുത്തുമാറ്റാൻ അന്താരാഷ്‍ട്ര ഒളിംപിക് കമ്മിറ്റിയുടെ(ഐഒസി) ആലോചന. ഏതൊക്കെ ഇനങ്ങൾ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം പൂർണമായും ഐഒസിക്ക് നൽകി നിയമം പരിഷ്‌കരിച്ചു. ഭാരോദ്വഹനവും ബോക്‌‌സിങ്ങും നിലനിർത്തണോയെന്ന കാര്യത്തിൽ പരിശോധന നടത്താനാണ് തീരുമാനം.

ഇന്ത്യക്ക് ടോക്കിയോയിൽ ലഭിച്ച ഏഴിൽ രണ്ട് മെഡലുകളും ഭാരോദ്വഹനം, ബോക്‌സിങ് ഇനങ്ങളിലാണ്. വെള്ളിത്തുടക്കം നൽകിയ മീരാബായി ചനുവും ഇടിക്കൂട്ടിൽ നിന്ന് ലോവ്‍ലിന ബോർഗോഹെയ്‌നുമാണ് മെഡല്‍ നേടിയത്. 23കാരിയായ ലോവ്‍ലിനയും 27 വയസുള്ള മീരാബായിയും മൂന്ന് വർഷമകലെയുള്ള പാരീസ് ഒളിംപിക്‌സിലും കണ്ണുവയ്‌ക്കുന്നു. എന്നാൽ ഐഒസിയുടെ പുതിയ നീക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും.

രണ്ടിനങ്ങളും നിലനിർത്തണോയെന്ന കാര്യത്തിൽ പരിശോധന നടത്താനാണ് ഐഒസി തീരുമാനം. ഉത്തേജക മരുന്ന് ആരോപണവും ഫെഡറേഷനുകളിലെ അഴിമതിയുമാണ് ഭാരോദ്വഹനത്തെ അന്വേഷണവിധേയമാക്കാൻ കാരണം. കഴിഞ്ഞ 12 വർഷത്തിനിടെ 600ലേറെ കായികതാരങ്ങൾ പിടിയിലായിട്ടുണ്ടെന്നാണ് വാഡയുടെ കണക്കുകൾ. ടോക്കിയോയിൽ ഭാരോദ്വഹനതാരങ്ങളുടെ എണ്ണം 260ൽ നിന്ന് 196 ആയി ചുരുക്കിയിരുന്നു. പാരീസിലെത്തുമ്പോൾ അത് 120 ആകും.

ബോക്‌സിങ് ഫെഡറേഷനെതിരെയും രണ്ട് വർഷം മുൻപ് തുടങ്ങിയ നടപടികളിൽ പരിശോധന തുടരുകയാണ്. രണ്ടിനങ്ങളും ഒളിംപിക്‌സിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിന്‍റെ തുടക്കമാണിതെന്നാണ് സൂചന. 

ടോക്കിയോയിലെ മിന്നും പ്രകടനം; വന്ദന കട്ടാരിയക്ക് ഉത്തരാഖണ്ഡിന്‍റെ വമ്പന്‍ സമ്മാനം

നീരജ് ചോപ്ര ഒളിംപിക്‌സ് മെഡൽ നേടുമെന്ന് ഉറപ്പായിരുന്നു; ആദ്യകാല പരിശീലകൻ ഏഷ്യാനെറ്റ് ന്യൂസിനോട്

പാരീസിലേക്ക് പറക്കാന്‍ മെസി? പിഎസ്‌ജി അഭ്യൂഹങ്ങള്‍ക്ക് തീപ്പിടിപ്പിച്ച് പുതിയ റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona