Asianet News MalayalamAsianet News Malayalam

ഒളിംപിക്‌സില്‍ പതാകയേന്തിയ താരങ്ങള്‍ക്ക് മാസ്‌ക്കില്ല; കൊവിഡ് ചട്ടലംഘനത്തിന് പാകിസ്ഥാന് താക്കീത്

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന കൊവിഡ് പ്രോട്ടോക്കോളിലാണ് ടോക്കിയോയില്‍ ഒളിംപിക്‌സ് സംഘടിപ്പിച്ചിരിക്കുന്നത്

International Olympic Committee warns Pakistan for Covid protocol violation
Author
Tokyo, First Published Jul 24, 2021, 10:33 AM IST

ടോക്കിയോ: ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിലെ കൊവിഡ് ചട്ടലംഘനത്തിന് പാകിസ്ഥാന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ താക്കീത്. മാര്‍ച്ച് പാസ്റ്റില്‍ പാക് പതാകയേന്തിയ താരങ്ങള്‍ മാസ്‌ക് ധരിക്കാതിരുന്നതാണ് കാരണം. ചട്ടലംഘനമുണ്ടായതായി ഐഒസി എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ അറിയിച്ചു. പാകിസ്ഥാനെതിരെ നടപടി വേണമോയെന്ന് പിന്നീട് തീരുമാനിക്കും. 

കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍ ടീമുകള്‍ക്കും ഐഒസിയുടെ വിമര്‍ശമുണ്ട്. കൊവിഡ് ചട്ടം ആരും ലംഘിക്കരുതെന്ന് ഐഒസി നിര്‍ദേശിച്ചു. 

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശന കൊവിഡ് പ്രോട്ടോക്കോളിലാണ് ടോക്കിയോയില്‍ ഒളിംപിക്‌സ് സംഘടിപ്പിച്ചിരിക്കുന്നത്. കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ടോക്കിയോയില്‍ ഉദ്‌ഘാടന ചടങ്ങ്. ആയിരത്തില്‍ താഴെ ആളുകള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ടോക്കിയോയില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലാണ് ഒളിംപിക്‌സ് നടക്കുന്നത്. ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമാരിക്കാലത്തെ ഒളിംപിക്‌സില്‍ കാണികൾക്ക് പ്രവേശനമില്ല. 

ഒളിംപിക് വില്ലേജില്‍ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അത്‌ലറ്റുകള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം എന്നാണ് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റിയുടെ നിലപാട്. ഒളിംപിക്‌സിന്‍റെ ഭാഗമായ താരങ്ങളും അവതാരകരും വളണ്ടിയര്‍മാരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം എന്നാണ് ടോക്കിയോയിലെ കൊവിഡ് ചട്ടത്തില്‍ പറയുന്നത്. 

മിന്നും സേവുകള്‍, രക്ഷകനായി ശ്രീജേഷ്; പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയത്തുടക്കം

International Olympic Committee warns Pakistan for Covid protocol violation

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

Follow Us:
Download App:
  • android
  • ios