ദില്ലി: ഒളിംപിക്സ് സ്വര്‍ണ്ണമെഡല്‍ ജേതാവ് അ​ഭി​ന​വ് ബി​ന്ദ്ര​യ്ക്ക് മ​റു​പ​ടി​യു​മാ​യി മേ​രി കോം. ​ ഒ​ളി​ന്പി​ക്സ് ടീം ​പ്ര​ഖ്യാ​പ​ന​ത്തി​നു മു​മ്പ് മേ​രി കോ​മി​നെ​തി​രെ ട്ര​യ​ൽ​സി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ യു​വ​താ​രം നി​ഖാ​ത് സ​രീ​നെ പി​ന്തു​ണ​ച്ച ഷൂ​ട്ടിം​ഗ് താ​രം അ​ഭി​ന​വ് ബി​ന്ദ്ര​യുടെ നടപടിക്കാണ് ഒളിംപിക്സ് വെങ്കല മെഡ‍ല്‍ ജേതാവായ മേരികോം മറുപടി നല്‍കിയത്.

ബോ​ക്സിം​ഗി​നെ​ക്കു​റി​ച്ച് ഒ​ന്നും അ​റി​യി​ല്ലെ​ങ്കി​ൽ അ​ഭി​പ്രാ​യം പ​റ​യ​രു​ത്. ഞാ​ൻ ഷൂ​ട്ടിം​ഗി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യാ​റി​ല്ല​ല്ലോ​യെ​ന്നും മേ​രി​കോം പ​റ​ഞ്ഞു.  ബോ​ക്സിം​ഗി​ലെ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചോ പോ​യി​ന്‍റ് സ​ന്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹ​ത്തി​ന് ഗ്രാ​ഹ്യ​മി​ല്ല. യു​വ​താ​രം നി​ഖാ​ത് സ​രീ​ൻ ത​ന്‍റെ പേ​ര് എ​ന്തി​നാ​ണ് വി​വാ​ദ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തെ​ന്ന​റി​യി​ല്ലെ​ന്നും ബി​ന്ദ്ര​യോട് മേ​രി കോം ​ചോദിച്ചു. 

ഒ​ളി​ന്പി​ക്സി​ന് ആ​രെ അ​യ​യ്ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് ബോ​ക്സിം​ഗ് ഫെ​ഡ​റേ​ഷ​നാ​ണ്. ഫെ​ഡ​റേ​ഷ​നോ​ട് ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നോ ഒ​ളി​ന്പി​ക്സി​ന് എ​ന്നെ അ​യ​യ്ക്ക​ണ​മെ​ന്നോ ഞാ​ൻ ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ല. ഫെ​ഡ​റേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​യാ​റാ​ണെ​ന്നും മേ​രി കോം ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഫൈ​ന​ലി​ലെ​ത്തു​ന്ന വ​നി​താ താ​ര​ങ്ങ​ളെ​യും സെ​മി​യി​ലെ​ത്തു​ന്ന പു​രു​ഷ താ​ര​ങ്ങ​ളെ​യും ചൈ​ന​യി​ൽ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സ് യോ​ഗ്യ​താ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു ദേ​ശീ​യ ബോ​ക്സിം​ഗ് ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​ഖ്യാ​പ​നം. എ​ന്നാ​ൽ, ലോ​ക​ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ മെ​ഡ​ൽ ജേ​താ​ക്ക​ൾ​ക്ക് ദില്ലിയില്‍ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ, സെ​മി​യി​ൽ തോ​റ്റ വ​നി​താ​താ​ര​ങ്ങ​ളെ​യും ചൈ​ന​യി​ലേ​ക്ക് അ​യ​യ്ക്കു​മെ​ന്ന് ഫെ​ഡ​റേ​ഷ​ൻ നി​ല​പാ​ട് മാ​റ്റി. 

അ​ങ്ങ​നെ വ​ന്നാ​ൽ മേ​രി കോ​മി​ന് ട്ര​യ​ൽ​സി​ൽ മ​ത്സ​രി​ക്കാ​തെ ചൈ​ന​യി​ലെ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാം. ഇ​താ​ണ് യു​വ​താ​രം നി​ഖാ​ത് സ​രീ​ൻ ചോ​ദ്യം ചെ​യ്യു​ന്ന​ത്.