ഒന്നിച്ചുള്ള പുതുവര്‍ഷ ചിത്രങ്ങള്‍ വന്നുവെന്നല്ലാതെ ഇരുവരും ഓദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇരുവുരും

ഹൈദരാബാദ്: തമിഴ് ചലച്ചിത്രതാരം വിഷ്ണു വിശാലും ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ട് നാളുകള്‍ ഏറെയായി. ഒന്നിച്ചുള്ള പുതുവര്‍ഷ ചിത്രങ്ങള്‍ വന്നുവെന്നല്ലാതെ ഇരുവരും ഓദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഇരുവുരും.

Add Asianetnews as a Preferred SourcegooglePreferred

ജ്വാലയുടെ പിറന്നാള്‍ ദിവസമായ ഇന്നാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഇരുവരും മോതിരമാറ്റം പോലും നടത്തി. ഇതിന്റെ ചിത്രങ്ങള്‍ വിഷ്ണുതന്നെയാണ് പുറത്തുവിട്ടത്. വിഷ്ണുവിന്റെ കുറിപ്പ് ഇങ്ങനെ.. ''ഹാപ്പി ബെര്‍ത്ത് ഡേ ജ്വാല. ഇതൊരു പുതിയ തുടക്കമാവട്ടെ. ഒന്നിച്ചിരുന്ന് നല്ല നാളേയ്ക്കായി പ്രയ്തനിക്കാം. നമുക്കും ആര്യനും നമ്മുടെ കുുടംബത്തിനും ചുറ്റുമുള്ളവര്‍ക്കുമായി... എല്ലാവരുടെയും അനുഗ്രഹം വേണം.'' വിഷ്ണു കുറിച്ചിട്ടു. 

View post on Instagram

വിഷ്ണുവുന്റെ രണ്ടാം വിവാഹമാണിത്. രാക്ഷസന്‍ തിയേറ്ററില്‍ തകര്‍ത്തോടുമ്പോഴായിരുന്ന വിവാഹമോചനം. ഈ ബന്ധത്തുള്ള മകനാണ് ആര്യന്‍. വിവാഹ മോചനത്തിന് ശേഷം വിഷ്ണുവിനെ കുറിച്ച് ധാരാളം ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. അമലാ പോളിനെ വിവാഹം കഴിക്കാനാണ് താരം ആദ്യ ബന്ധം ഒഴിവാക്കിയതെന്നുള്ള വാര്‍ത്തകള്‍ വരെ പരന്നിരുന്നു.

വിഷ്ണുവിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ ജ്വാലയുടെ ട്വീറ്റുവന്നു. അവര്‍ പറയുന്നതിങ്ങനെ.. ''അവസാന രാത്രിയിലാണ് ഇത് സംഭവിച്ചത്. ഇതുവരെയുള്ള ജീവിതം വലിയ യാത്രയായിരുന്നു. തുടര്‍ന്നങ്ങോട്ട് മറ്റൊന്ന്.'' ജ്വാല കുറിച്ചിട്ടു. 

Scroll to load tweet…

വളരെ യാദൃശ്ചികമായാണ് വിഷ്ണുവുമായി അടുത്തതെന്ന് ജ്വാല നേരത്തെ പറഞ്ഞിരുന്നു. ''വളരെ സ്വാഭാവികമായി കണ്ടുമുട്ടിയ ഞങ്ങള്‍ പിന്നീട് കൂടുതല്‍ അടുത്തു. ഇടയ്ക്കിടെ കാണുകയും സംസാരിക്കാറുമുണ്ടായിരുന്നു. അങ്ങനെ പരസ്പരം മനസിലാക്കാന്‍ സാധിച്ചു. ബാഡ്മിന്റണുമായുളള എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്ണു പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.''