പൂനെ: പൂനെയില്‍ നടന്ന വാക്കോ ഇന്ത്യ ദേശീയ കിക്ക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടു സ്വര്‍ണവും നാലു വെള്ളിയും 11 വെങ്കലവും അടക്കം കേരളം 23 മെഡല്‍ നേടി. അഖില ചന്ദ്രന്‍, അരുണ്‍ എസ്.വി,  അപര്‍ണ സന്തോഷ്, സാവിയോ ജോസഫ്, എല്‍ദോസ്, സനൂപ്.സി.ബി, മുഹമ്മദ് നൗഫല്‍, അര്‍ജ്ജുന്‍ സന്തോഷ് എന്നിവരാണ് സ്വര്‍ണം നേടിയവര്‍.

ആകാശ് അനില്‍, നേഹല്‍ ഇ.കെ, സുധീഷ് കുമാര്‍ എസ്, ശ്രീഗീഷ്.എസ് എന്നിവര്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍, ലിന്‍സി ചന്ദ്രന്‍.ബി, അര്‍ജ്ജുന്‍ സുഗുണന്‍, അഖില്‍ എസ്, വിഷ്ണു വിജയന്‍, ഷൈകൃഷ്ണ, ഷാഹുല്‍ ഹമീദ് എസ്, സോളി, എന്‍.പി, അബിന്‍കുമാര്‍, എബിന്‍ ജോസഫ്, ഷൈജു എസ്.ആര്‍, എസ്. ശ്രീഗീഷ് എന്നിവര്‍ വെങ്കല മെഡലുകള്‍ നേടി.

കേരള കിക്ക് ബോക്സിങ് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി സിഫു കെ.പി നടരാജിന്റെ നേതൃത്വത്തിലുള്ള കേരള സംഘത്തില്‍ ചീഫ് കോച്ച് ബി.ഗിൽബർട്ട്, കിരണ്‍ വി.എസ്(അസി.കോച്ച്), സന്തോഷ് കുമാര്‍ കെ.പി(ടീം മാനേജര്‍), ഡോ.കെ.പി.നടരാജ്(ജന.സെക്രട്ടറി), രതീഷ്.കെ, രവീന്ദ്രന്‍, രാജേഷ് എം.കെ, ശ്രീജിത്ത് എസ്.എസ്(ഒഫീഷ്യല്‍സ്) എന്നിവരും അംഗങ്ങളായിരുന്നു.