Asianet News MalayalamAsianet News Malayalam

ഭീഷണിയായി നിപ; നിയന്ത്രണങ്ങൾ മറികടന്ന് കോഴിക്കോട് അത്‍ലറ്റിക് അസോസിയേഷൻ സെലക്ഷൻ ട്രയൽ

 കുട്ടികളും രക്ഷിതാക്കളും അടക്കം മൂന്നൂറോളം പേർ സ്ഥലത്തുണ്ട്. സ്ഥലത്ത് ബാലുശ്ശേരി പൊലീസും എത്തിയിട്ടുണ്ട്.
 

Kozhikode Athletic Association selection trial bypassing nipah restrictions sts
Author
First Published Sep 16, 2023, 10:40 AM IST

കോഴിക്കോട്: ജില്ലയിൽ നിപ ഭീഷണി നിലനിൽക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് സെലക്ഷൻ ട്രയൽ.  ബാലുശ്ശേരി കിനാലൂര്‍ ഉഷസ്‌ക്കൂളില്‍  
ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ ആണ് സെലക്ഷന്‍ ട്രയല്‍  നടത്തുന്നത്. കലക്ടറുടെ ഉത്തരവ് നിലനില്‍ക്കെയാണ്  ഇത്തരത്തില്‍ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സെലക്ഷന്‍ നടത്തുന്നത്. കുട്ടികളും രക്ഷിതാക്കളും അടക്കം മൂന്നൂറോളം പേർ സ്ഥലത്തുണ്ട്. സ്ഥലത്ത് ബാലുശ്ശേരി പൊലീസും എത്തിയിട്ടുണ്ട്.

അതേ സമയം, നിപ ബാധിതരുടെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ ആളുകളുടെ പരിശോധന ഫലം ഇന്ന് പുറത്തു വരും. ഹൈ റിസ്ക് വിഭാഗത്തിൽ പെട്ട ആളുകളുടെ ഫലമാണ് ഇന്ന് ലഭിക്കുക. ഇതുവരെ സ്ഥിരീകരിച്ച നിപ കേസുകൾ ആറാണ്. രണ്ട് പേർ മരിച്ചു. നാല് പേർ ചികിത്സയിലാണ്. 83 പേരുടെ പരിശോധനാ ഫലം ഇതുവരെ നെഗറ്റീവായി. 

കോഴിക്കോട് നഗരത്തിൽ നിപ്പാ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ നഗരത്തിലും നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ ഏഴു വാർഡുകളും ഫറോക് നഗരസഭയും കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നത്. അതേസമയം നിപ ആദ്യം റിപ്പോർട്ട്‌ ചെയ്ത മേഖലയിൽ നിന്നും വവ്വാലുകളെ പിടികൂടി പരിശോധനക്ക് അയക്കാനുള്ള നടപടി ആരംഭിച്ചു. മേഖലയിൽ കേന്ദ്ര സംഘം ഇന്നലെ സന്ദർശനം നടത്തിയിരുന്നു.

കോഴിക്കോട് പുതിയ കണ്ടെയ്നമെന്റ് സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകൾ. ഫറോക് നഗരസഭയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളാണ്. 1080 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾക്ക് ഒരാഴ്ച ക്ലാസുകൾ ഓൺലൈനാക്കി. 

മൂന്ന് കൊവിഡ് -19 രോഗികളുമായി ഗ്രീന്‍ലാന്‍ഡില്‍ ചളിയില്‍ അകപ്പെട്ട ക്രൂയില്‍ കപ്പല്‍ ഒടുവില്‍ പുറത്തെടുത്തു

 

Follow Us:
Download App:
  • android
  • ios