Asianet News MalayalamAsianet News Malayalam

രാജ്യത്തിന് അഭിമാനമായി കൊച്ചിക്കാരി; നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊൻതൂവല്‍ കൂടെ ചേര്‍ത്ത് ലിബാസ് പി ബാവ

കൊച്ചി കലൂര്‍ സ്വദേശിനിയായ ലിബാസിന് പൂര്‍ണ പിന്‍തുണയുമായി ഭര്‍ത്താവും കുട്ടികളും ഒപ്പം തന്നെയുണ്ട്. ചെറുപ്പത്തില്‍ തന്നെ ഭാരോദ്വഹനത്തില്‍ മികവ് തെളിയിക്കാന്‍ ലിബാസിന് സാധിച്ചിട്ടുണ്ട്.

libas p bava silver medal in asia pacific masters games inspiration btb
Author
First Published May 18, 2023, 8:41 PM IST

സോള്‍: ഏഷ്യാ പസഫിക് മാസ്റ്റേഴ്‌സ് ഗെയിംസില്‍ മെഡല്‍ നേട്ടവുമായി ഇന്ത്യയുടെ ലിബാസ് പി ബാവ. ഭാരോദ്വഹനത്തിലാണ് ലിബാസ് നേട്ടം സ്വന്തമാക്കിയത്. 81 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച താരം വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. മാര്‍ച്ചില്‍ ന്യൂസിലാന്‍ഡില്‍ വച്ച് നടന്ന മാസ്റ്റേഴ്‌സ് കപ്പിലും ലോകകപ്പിലും ലിബാസ് നേട്ടം സ്വന്തമാക്കിയിരുന്നു. 'പരിക്കുകള്‍ക്കിടയിലും മെഡല്‍ നേടി രാജ്യത്തിന് അഭിമാനമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ്' മത്സരശേഷം താരം പ്രതികരിച്ചത്.

കൊച്ചി കലൂര്‍ സ്വദേശിനിയായ ലിബാസിന് പൂര്‍ണ പിന്‍തുണയുമായി ഭര്‍ത്താവും കുട്ടികളും ഒപ്പം തന്നെയുണ്ട്. ചെറുപ്പത്തില്‍ തന്നെ ഭാരോദ്വഹനത്തില്‍ മികവ് തെളിയിക്കാന്‍ ലിബാസിന് സാധിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ടൂര്‍ണമെന്റുകളിലെ മെഡല്‍ നേട്ടങ്ങള്‍ അവിടെ അവസാനിപ്പിക്കാതെ മാസ്റ്റേഴ്‌സ് തലത്തിലേക്കും തുടരാന്‍ താരം തീരുമാനിക്കുകയായിരുന്നു. 2019ല്‍ നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പിലും 2020ലെ നാഷണല്‍ മാസ്റ്റേഴ്‌സ് ഗെയിംസിലും ലിബാസ് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരുന്നു.

തൊടപുഴ ന്യൂമാന്‍ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്ന വര്‍ഷം തന്നെ എം ജി സര്‍വകലാശാലാ വെയ്റ്റ്ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ചരിത്രമുണ്ട് ലിബാസിന്, ജില്ലാ ചാമ്പ്യന്‍ഷിപ്പിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലും ജേതാവായി. ഡിഗ്രിക്ക് ശേഷം ബി എഡ് പൂര്‍ത്തിയാക്കിയ ലിബാസ്, പ്രൈവറ്റായി എംഎയും എഴുതിയെടുത്തു.

വിവാഹ ശേഷം സ്പോര്‍ട്സ് രംഗത്ത് നിന്ന് അകന്നു. ഭര്‍ത്താവ് സാദിഖ് അലിക്കൊപ്പം ദുബൈയിലെത്തിയ ലിബാസ് അധ്യാപികയായും ജോലിചെയ്തു. വളരെ നാളുകള്‍ക്ക് ശേഷം കായിക ലോകത്തേക്ക് മടങ്ങിയെത്തിയ ശേഷം ലിബാസ് വീണ്ടും ചരിത്രം രചിക്കാൻ തുടങ്ങിയത്. ആരെയും പ്രചോദിപ്പിക്കുന്ന ജീവിത കഥയാണ് ലിബാസിന്‍റെതേ്. എതിര്‍പ്പുകള്‍ക്ക് മുന്നില്‍ തളരാതെ പോരാടി ഈ വീട്ടമ്മ രാജ്യത്തിന് ഒന്നാകെ അഭിമാനമാകുന്നു. 

നില്‍ക്കണോ അതോ പോണോ! നാളെ കൊണ്ട് എല്ലാത്തിനും ഏകദേശം ഒരു തീരുമാനമാകും; നെഞ്ചിടിയോടെ രാജസ്ഥാൻ റോയല്‍സ്

Follow Us:
Download App:
  • android
  • ios