Asianet News MalayalamAsianet News Malayalam

ദേശീയ റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ്; നവംബര്‍ 25ന് മധ്യപ്രദേശ് ഷൂട്ടിംഗ് അക്കാദമിയില്‍ ആരംഭിക്കും

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 4,000 പേരാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

Madhya Pradesh Shooting Academy to host 64th National Rifle Shooting Championship from November 25
Author
Bhopal, First Published Nov 22, 2021, 6:30 AM IST

ഭോപ്പാല്‍: അറുപത്തിനാലാമത് ദേശീയ റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് ഈ വരുന്ന നവംബര്‍ 25ന് മധ്യപ്രദേശ് ഷൂട്ടിംഗ് അക്കാദമിയില്‍ നടക്കും. ചൊവ്വാഴ്ച മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ ഷൂട്ടിംഗ് റൈഞ്ചില്‍ പരിശീലനം ആംഭിക്കും. മധ്യപ്രദേശ് കായിക വകുപ്പും ദേശീയ റൈഫീള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്നാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്‍റിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 4,000 പേരാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. മധ്യപ്രദേശ് കായിക വകുപ്പ് മന്ത്രി യശോദര രാജ സിന്ധ്യ ആണ് എല്ലാ ഒരുക്കങ്ങളും നേരിട്ട് വിലയിരുത്തുന്നത്. ലോകോത്തര സൗകര്യങ്ങളാണ് വരുന്ന കായിക താരങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്നത് എന്നാണ് ഇവര്‍ വ്യക്തമാക്കിയത്. 

കേന്ദ്രീകൃത എയര്‍ കണ്ടീഷന്‍ സംവിധാനത്തോടെ ഒരുക്കിയ അത്യധുനിക ഷൂട്ടിംഗ് പരിശീലന സ്റ്റേഡിയം സംവിധാനമാണ് മധ്യപ്രദേശ് ഷൂട്ടിംഗ് അക്കാദമി. ഡോപ്പ് ടെസ്റ്റ് റൂം, മെഡിക്കല്‍ റൂം, പ്ലേയേര്‍സ് റൂം, കോണ്‍ഫ്രന്‍സ് ഹാള്‍, ജിം, കഫറ്റേരീയ തുടങ്ങിയ സംവിധാനങ്ങള്‍ എല്ലാ മധ്യപ്രദേശ് ഷൂട്ടിംഗ് അക്കാദമിയില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ ബില്‍ഡിംഗ് എന്ന ആശയത്തിലാണ് അക്കാദമിയുടെ പുതിയ കെട്ടിടം പണി കഴിപ്പിച്ചിരിക്കുന്നത്.

ഭോപ്പാലിന് അടുത്ത് ഗോറ എന്നയിടത്ത് 2015ലാണ് മധ്യപ്രദേശ് ഷൂട്ടിംഗ് അക്കാദമി സ്ഥാപിച്ചത്. 37.6 എക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അക്കാദമിയില്‍ 50 മീറ്റര്‍ ഷൂട്ടിംഗ് റൈഞ്ച് ഉണ്ട്. 

Follow Us:
Download App:
  • android
  • ios